ദിവസം കഴിയുന്തോറും വിജയ് കൂടുതല്‍ സുന്ദരനാകുന്നുവെന്ന് ഹന്‍സിക

By Aswathi

ചിമ്പുവിന്റെയും ഹന്‍സികയുടെയും പ്രണയ തകര്‍ച്ചയ്ക്ക് കാരണമെന്താണെന്ന് അറിയില്ല. നയന്‍താര ഇടയില്‍ കയറി വന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് പാപ്പരസികള്‍ പറയുന്നുണ്ടെങ്കിലും അതിനോടൊന്നും പ്രതികരിയ്ക്കാന്‍ ഹന്‍സികയ്ക്ക് നേരവുമില്ല താത്പര്യവുമില്ല.

വിജയ്, സൂര്യ, ധനുഷ്, ജയം രവി തുടങ്ങി ശിവ കാര്‍ത്തികേയന് ഒപ്പം പോലും ഹന്‍സിക നായികയായി പ്രത്യക്ഷപ്പെട്ടു. ഒപ്പം അഭിനയിച്ച ചിമ്പുവിനെ ഒഴികെ മറ്റെല്ലാവരെയും കുറിച്ച് ഹന്‍സികയ്ക്ക് നല്ല അഭിപ്രായമാണ്. ഒപ്പം അഭിനയിച്ചവരെ കുറിച്ച് ഹന്‍സിക പറയുന്നത് വായിക്കൂ.

ചിമ്പുവിനെ കുറിച്ച്

വിജയ് സുന്ദരന്‍, ചിമ്പുവിന് നോ കമന്റ്‌സ്

ചിമ്പുവിനെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് വാക്കില്‍ ഹന്‍സിക മറുപടി തന്നു. നോ കമന്റ്‌സ്. വാലു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ചിത്രം റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.

വിജയ്

വിജയ് സുന്ദരന്‍, ചിമ്പുവിന് നോ കമന്റ്‌സ്

വേലായുധം എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ പുലിയിലും വിജയ്‌ക്കൊപ്പം ഹന്‍സിക അഭിനയിക്കുന്നുണ്ട്. ദിവസം കഴിയുന്തോറും വിജയ് കൂടുതല്‍ സുന്ദരനായി വരുന്നെന്നാണ് ഹന്‍സിക പറയുന്നത്. മികച്ചൊരു ഡാന്‍സറാണ് വിജയ് എന്നും ഹന്‍സിക പറഞ്ഞു.

സൂര്യ

വിജയ് സുന്ദരന്‍, ചിമ്പുവിന് നോ കമന്റ്‌സ്

സിങ്ക 2 വിലാണ് ഹന്‍സിക സൂര്യയ്‌ക്കൊപ്പം അഭിനയിച്ചത്. നായികയായിരുന്നില്ലെങ്കിലും പ്രധാന്യം ഉള്ള വേഷമാണ്. ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ് സൂര്യയെന്നാണ് ഹന്‍സിക പറയുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളും യാന്ത്രികമായി ഹാര്‍ഡ് വര്‍ക്ക് ചെയ്യും.

ധനുഷ്

വിജയ് സുന്ദരന്‍, ചിമ്പുവിന് നോ കമന്റ്‌സ്

മാപ്പിള്ളൈ എന്ന ചിത്രത്തിലാണ് ധനുഷും ഹന്‍സികയും ഒന്നിച്ചത്. ധനുഷ് മള്‍ട്ടി ടാലന്റ് ആക്ടറാണെന്നാണ് ഹന്‍സികയുടെ അഭിപ്രായം

ജയം രവി

വിജയ് സുന്ദരന്‍, ചിമ്പുവിന് നോ കമന്റ്‌സ്

എങ്കേയും കാതലിന് ശേഷം ഇപ്പോള്‍ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ജയം രവിയും ഹന്‍സികയും. ജയം രവി വളരെ കൂള്‍ ആണെന്ന് ഹന്‍സിക പറയുന്നു.

ശിവ കാര്‍ത്തികേയന്‍

വിജയ് സുന്ദരന്‍, ചിമ്പുവിന് നോ കമന്റ്‌സ്

മാന്‍ കരാട്ടെ എന്ന ചിത്രത്തില്‍ യുവ താരം ശിവകാര്‍ത്തികേയനൊപ്പവും ഹന്‍സിക അഭിനയിച്ചു. ശിവയുടെ കോമഡിയെ കുറിച്ചാണ് ഹന്‍സികയ്ക്ക് അഭിപ്രായമുള്ളത്. നോണ്‍സ്‌റ്റോപ്പ് കോമഡി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X