ഉദയനിധിയോട് ഹന്‍സിക ഓകെ പറഞ്ഞു
തമിഴില്‍ ഇപ്പോള്‍ ഹന്‍സികയ്ക്ക് നല്ല കാലമാണ്. ചിമ്പുവുമായുള്ള പ്രണയം തകര്‍ന്നതോടെ കരിയറില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ എന്ന് മുമ്പ് പറഞ്ഞത് താരം അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുകയായിരുന്നു. ഹന്‍സികയുടെ അടുത്ത ചിത്രം ഉദയനിധി സ്റ്റാലിനൊപ്പമാണ്.
ഒരു കല്‍ ഒരു കണ്ണാടി എന്ന ചിത്രത്തിന് ശേഷം ഉദനിധി സ്റ്റാലിനും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം വരുന്നത്. ഇദയം മുരളി എന്നു പേരിട്ടിരിയ്ക്കുന്ന ചിത്രം എന്‍ട്രട്രും പുണ്ണഗെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഹമ്മദാണ് സംവിധാനം ചെയ്യുന്നത്.

ഒരു കല്‍ ഒരു കണ്ണാടി എന്ന ചിത്രത്തിനു ശേഷം ഉദയനിധിയെയും ഹന്‍സികയെയും വച്ച് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഉദനിധിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഹന്‍സിക ഓകെ പറഞ്ഞിരിയ്ക്കുന്നത്.
ജൂനിയര്‍ ഖുശ്ബൂ എന്നാണ് ഹന്‍സിക ഇപ്പോള്‍ തമിഴകത്ത് അറിയപ്പെടുന്നത്. ജയം രവിയ്‌ക്കൊപ്പം അഭിനയിച്ച റോമിയോ ജൂലിയറ്റ്, ചിമ്പുവിനൊപ്പം അഭിനയിച്ച വാലുവുമാണ് ഹന്‍സികയുടെ അടുത്ത റിലീസിങ്. ഇളയദളപതി വിജയ്‌ക്കൊപ്പം പുലി എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ താരം.


Click it and Unblock the Notifications











