'പിടിച്ചു നില്‍ക്കാന്‍ നായികമാര്‍ തുണി കുറച്ച് ഗ്ലാമറാകുന്നു', പൊട്ടിത്തെറിച്ച് ഹന്‍സിക

By Aswini

ബോളിവുഡ് ബിഗ് ബോസില്‍ നിന്ന് വീണ്ടും വിവാദങ്ങള്‍ പൊട്ടി മുളയ്ക്കുന്നു. പതിനൊന്നാം സീസണ്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ ഹിന ഖാന്‍ സൗത്ത് ഇന്ത്യന്‍ നടിമാരെ കുറിച്ച് പറഞ്ഞ ചില പരമാര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ആരാധകരുടെ കൈയ്യടി നേടാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും വേണ്ടി സൗത്ത് ഇന്ത്യന്‍ നായികമാര്‍ അല്പവസ്ത്രധാരികളായി അഭിനയിക്കുന്നു എന്നാണ് ഹിന ഖാന്‍ പറഞ്ഞത്. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരിയ്ക്കുകയാണ് സൗത്ത് ഇന്ത്യന്‍ നായിക ഹന്‍സിക മോട്ട്വാണി.

ഹിന ഖാന്‍ പറഞ്ഞത്

ഹിന ഖാന്‍ പറഞ്ഞത്

സൗത്ത് ഇന്ത്യന്‍ നായികമാര്‍ അല്‍പവസ്ത്രധാരികളാണ്. ആരാധകരെ കൈയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും സൗത്ത് ഇന്ത്യന്‍ നായികമാര്‍ക്ക് തുണികുറച്ച്, ഗ്ലാമറായി അഭിനയിക്കണം എന്നാണ് ഹിന ഖാന്‍ പറഞ്ഞത്.

അവസരം കിട്ടിയിരുന്നു

അവസരം കിട്ടിയിരുന്നു

എനിക്ക് ചില സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ ഞാനത് നിരസിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ എന്നോട് ശരീരഭാരം കൂട്ടാന്‍ നിര്‍മാതാവ് ആവശ്യപ്പെട്ടു- എന്ന് പറഞ്ഞുകൊണ്ടാണ് ഹിന ഖാന്‍ സൗത്ത് ഇന്ത്യന്‍ നായികമാരെ തരംതാഴ്ത്തി സംസാരിച്ചത്.

ഹന്‍സിക രംഗത്ത്

ഹന്‍സിക രംഗത്ത്

ഹിന ഖാന്റെ പരമാര്‍ശത്തിനെതിരെ ഹന്‍സിക മോട്ട്വാണി ശക്തമായി പ്രതികരിച്ചു. ഹിന ഖാന്‍ പറയുന്നത് തീര്‍ത്തും അസംബന്ധമായ കാര്യങ്ങളാണെന്ന് ഹന്‍സിക ട്വിറ്ററില്‍ എഴുതി.

ഞാന്‍ അഭിമാനിക്കുന്നു

ഞാന്‍ അഭിമാനിക്കുന്നു

ഒരു സൗത്ത് ഇന്ത്യന്‍ നായിക എന്ന നിലയില്‍, ഈ ഇന്റസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നും ഹന്‍സിക എഴുതി.

പരിഹാസം മാത്രം

പരിഹാസം മാത്രം

പല ബോളിവുഡ് നായികമാരും അഭിനയം തുടങ്ങിയതും, ഇപ്പോഴും അഭിനയിക്കുന്നതും തെന്നിന്ത്യന്‍ സിനിമകളിലാണെന്ന് ഹിന ഖാന് അറിയില്ല എന്നുണ്ടോ. ഞങ്ങളെ പരിഹസിച്ച ഹനി ഖാനോട് പരിഹാസം മാത്രമാണുള്ളത്- ഹന്‍സിക പറഞ്ഞു.

എന്താണ് ഉദ്ദേശിച്ചത്

എന്താണ് ഉദ്ദേശിച്ചത്

സത്യത്തില്‍ ഈ പറഞ്ഞതിലൂടെ എന്താണ് താങ്കള്‍ ഉദ്ദേശിച്ചത്. എങ്ങിനെ സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയെ താങ്കള്‍ക്ക് ഇത്തരത്തില്‍ തരംതാഴ്ത്താന്‍ സാധിക്കുന്നു എന്നും ഹന്‍സിക ചോദിക്കുന്നു.

ഖുശ്ബുവിന്റെ പ്രതികരണം

ഖുശ്ബുവിന്റെ പ്രതികരണം

എങ്ങനെ മാന്യത പുലര്‍ത്തണം എന്ന കാര്യത്തില്‍ തെന്നിന്ത്യന്‍ നായികമാരില്‍ നിന്ന് ഹിന ഖാന്‍ കണ്ട് പഠിക്കണം എന്ന് ഖുശ്ബു ട്വിറ്ററില്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X