പ്രണയം തകര്‍ന്നപ്പോള്‍ ഹന്‍സിക ആത്മീയ പാതയിലോ?
ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുമ്പോഴാണ് പലരും ആത്മീയതയീലേയ്ക്ക് തിരിയുന്നത്. നടി ഹന്‍സികയും ഇപ്പോള്‍ ഭക്തിയുടേയും ആത്മീയതയുടേയും പാതയിലാണത്രേ. നടി അടുത്തിടെ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയതോടെയാണ് പാപ്പരാസികള്‍ ഹന്‍സികയെ ആത്മീയ പാതയിലാക്കിയത്. ചിമ്പുവമായുള്ള പ്രണയ തകര്‍ച്ചയില്‍ ഏറെ വിഷമത്തിലായിരുന്നു ഹന്‍സിക.
ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഹന്‍സിക തിരുപ്പതി സന്ദര്‍ശിച്ചത്. ക്ഷേത്രത്തിനടുത്തായിരുന്നു ഷൂട്ടിംഗ് എന്നും അതിനാലാണ് താന്‍ അതിരാവിലെ ദര്‍ശനത്തിനെത്തിയതെന്നും നടി പറയുന്നു. മാത്രമല്ല പൊങ്കല്‍ ആഘോഷം നടക്കുകയല്ലേ ഈ സമയമാണ് ക്ഷേത്രദര്‍ശനത്തിന് ഏറ്റവും അനുയോജ്യവുമെന്നാണ് ഹന്‍സികയുടെ വാദം. തന്റെ ചിത്രങ്ങളുടെ വിജയത്തിന് വേണ്ടിയും ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്ന് ഹന്‍സിക പറയുന്നു.

ഒന്നിന് പിറകേ ഒന്നായി ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഈ തിരക്കിനിടയില്‍ താരം തീര്‍ത്ഥയാത്ര നടത്തുന്നുവെന്നും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് തമിഴ് ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് താരം. വിജയ് , ശ്രീദേവി എന്നിവര്‍ അഭിനയിക്കുന്ന പുലി എന്ന ചിത്രവും ജയം രവി നായകനാവുന്ന റോമിയോ ജൂലിയറ്റും.


Click it and Unblock the Notifications











