ഹന്‍സിക അജിത്തിനായി ഇനിയും കാത്തിരിക്കേണ്ടയിരിക്കുന്നു
അജിത്തിന്റെ ചിത്രത്തില്‍ നായികയായി അഭിനയിക്കുക എന്നത് ഏതൊരു തമിഴ് നടിയെയും എന്ന പോലെ ഹന്‍സികയുടെയും ആഗ്രഹമാണ്. കാലം കുറച്ചായി ഹന്‍സിക അതിനായി കാത്തിരിക്കുന്നത്. അപ്പോഴാണ് ആ വര്‍ത്ത കേട്ടത്. 'വീരം' എന്ന ചിത്രത്തിന് ശേഷം ശിവ അജിത്തിനെ നായകനാക്കി അടുത്ത ചിത്രം ചെയ്യുന്നു. നായിക ഹന്‍സിക.
കേട്ടപാതി കേള്‍ക്കാത്ത പാതി ഹന്‍സികയുടെ ആരാധകര്‍ സന്തോഷത്തില്‍ ആര്‍മാതി. പക്ഷെ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് സംവിധായകന്‍ ശിവന്‍ നല്‍കുന്ന സൂചന. അജിത്തിന്റെ നായികമാരായി പരിഗണിച്ച ലിസ്റ്റില്‍ പോലും ഹന്‍സിക ഇല്ലത്രെ.

ചിത്രത്തിന്റെ പേപ്പര്‍ വര്‍ക്കെല്ലാം പൂര്‍ത്തിയായെന്ന് സംവിധായകന്‍ അറിയിച്ചു. നായികയെ ഒഴികെ പിന്നണിയിലെ മറ്റെല്ലാവരുടെ കാര്യത്തിലും തീരുമാനമായി. അഞ്ച് നായികമാരാണ് പരിഗണനയിലുള്ളത്. പക്ഷെ ആ ലിസ്റ്റില്‍ ഹന്‍സിക ഇല്ലെന്ന് ശിവ വ്യക്തമാക്കി. ഹന്‍സിക അജിത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു എന്ന് സാരം.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ അജിത്ത് ശിവയ്‌ക്കൊപ്പം അടുത്ത ചിത്രത്തിലേയ്ക്കു കടക്കുമെന്നാണ് വിവരം.


Click it and Unblock the Notifications