പ്രണയം പൊളിഞ്ഞു; ഹന്‍സിക 'വാലു' ഉപേക്ഷിച്ചു

By Lakshmi

തമിഴകത്ത് അടുത്തകാലത്ത് തളിരിട്ട പ്രണയമായിരുന്നു ചിലമ്പരശന്‍-ഹന്‍സിക പ്രണയം. രണ്ടുപേരുംട്വിറ്ററിലൂടെ ഉടന്‍ വിവാഹിതരാകുമെന്നും മറ്റും പറഞ്ഞിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല. ഒരു സുപ്രഭാതത്തില്‍ തനിയ്ക്ക് ഹന്‍സികയുമായി യാതൊരു ബന്ധവുമില്ലെന്ന് ചിമ്പു വ്യക്തമാക്കി. ഇതോടെ ഹന്‍സിക ആകെ തകര്‍ന്ന അവസ്ഥയിലായി.

രണ്ടുപേരും ഒന്നിച്ചഭിനയിക്കുന്ന വാലു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ചിമ്പു ഹന്‍സികയെ കയ്യൊഴിഞ്ഞത്. ഇതോടെ ഹന്‍സിക സെറ്റിലെത്താതെയാണ്. ചിത്രത്തില്‍ രണ്ടുപേരും അഭിനയിക്കേണ്ട രംഗങ്ങള്‍ ഇനിയും ചിത്രീകരിക്കാന്‍ ബാക്കി കിടക്കുകയാണ്.

Hansika and Simbu


ഇതോടെ പ്രശ്‌നത്തിലായത് നിര്‍മ്മാതാവാണ്. ഇപ്പോള്‍ത്തന്നെ വന്‍തുക നഷ്ടം വന്ന നിര്‍മ്മാതാവ് ഹന്‍സികയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രീകരണവുമായി ഹന്‍സിക സഹകരിക്കുന്നില്ലെന്നും അതിനാല്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും നിര്‍്മ്മാതാവ് എസ് എസ് ചക്രവര്‍ത്തി ആരോപിയ്ക്കുന്നു.

എന്നാല്‍ തനിയ്ക്ക് സമയം ഉണ്ടായിരുന്ന സമയത്ത് ചിത്രം പൂര്‍ത്തിയാക്കാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും ഇപ്പോള്‍ മറ്റു ചിത്രങ്ങളുമായി താന്‍ തിരക്കിലയതിനാലാണ് വാലുവിന് വേണ്ടി സമയം മാറ്റിവെയ്ക്കാന്‍ കഴിയാത്തതെന്നും ഹന്‍സിക പറയുന്നു. മാത്രമല്ല ഇനി വാലുവിന് വേണ്ടി താന്‍ സെറ്റിലെത്തില്ലെന്നും ഹന്‍സിക വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും നിര്‍മ്മാതാവ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ഹന്‍സികയ്ക്ക് തമിഴകത്ത് വിലക്ക് വന്നേയ്ക്കുമെന്നുമാണ് കേള്‍ക്കുന്നത്. നോക്കണേ ഒരു പ്രണയം വരുത്തിവച്ചിരിക്കുന്ന വിന

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X