വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം പ്രണയമായി! നടന്‍ ഭരതിന്റെ പ്രണയവും വിവാഹവും, പിറന്നാളിന്റെ വിശേഷങ്ങളും
സിനിമാ താരങ്ങളുടെ പിറന്നാള്‍ വലിയ ആഘോഷമാക്കി മാറ്റുന്നതാണ് പതിവ്. എന്നാല്‍ കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ എല്ലാ ആഘോഷങ്ങളും വീടുകളില്‍ തന്നെ നടത്തേണ്ടി വന്നിരിക്കുകയാണ്. ഇപ്പോഴിതാ നടന്‍ ഭരതിന്റെ പിറന്നാള്‍ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 1983 ല്‍ ജനിച്ച ഭരത് തന്റെ മുപ്പത്തിയേഴാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ നിറയെ ഭരതിനുള്ള പിറന്നാള്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 1983 ജൂലൈ 21 നായിരുന്നു ഭരത് ജനിക്കുന്നത്. ജന്മദിനത്തില്‍ താരത്തിന്റെ സിനിമയിലെ വേഷങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

2003 ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ഭരത് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം മലയാളത്തില്‍ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തില്‍ നായകനായിട്ടെത്തി. ശേഷം തമിഴ് സിനിമയില്‍ സജീവമാവുകയായിരുന്നു. 2014 ല്‍ കൂതറ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തി. വേറെയും ചില മലയാള സിനിമകളില്‍ ഭരത് അഭിനയിച്ചിരുന്നു.
Recommended Video
2013 ലായിരുന്നു ഡോ. ജെഷ്‌ലിയുമായി ഭരത് വിവാഹിതനാവുന്നത്. ദുബായില്‍ സെറ്റില്‍ഡായ ജെഷ്‌ലി ഒരു ഡെന്റിസ്റ്റാണ്. വിവാഹത്തിന് ഏറെ മുന്‍പ് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങളായിട്ടുള്ള സൗഹൃദത്തിനിടെ ഇരുവരും ഒന്നിച്ച് പുറത്ത് പോകാന്‍ തുടങ്ങിയതോടെയാണ് പ്രണയം ആരംഭിക്കുന്നത്. ഇരുകൂട്ടുരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ജെഷ്‌ലി ക്രിസ്ത്യനും ഭരത് തമിഴ് ബ്രാഹ്മിനുമായിരുന്നെങ്കിലും വിവാഹത്തിന് ഇരുകുടുംബത്തിനും സമ്മതമായിരുന്നു. ഇരുവര്‍ക്കും ഇരട്ടആണ്‍മക്കളാണുള്ളത്. മക്കള്‍ ജനിച്ച സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ ഭരത് തന്നെയായിരുന്നു ആദ്യം പുറത്ത് വിട്ടത്. അതിന് ശേഷം മക്കള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











