ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനോടൊപ്പം ബിഗ് ബോസ് താരം, ചിത്രം വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന്റേയും ബിഗ് ബോസ് തമിഴ് മത്സരാർഥിയും നടിയുമായ ലോസ്ലിയയുടേയും ചിത്രങ്ങളാണ്. ഹർഭജന്റെ ആദ്യ ചിത്രമായ ഫ്രണ്ട്ഷിപ്പിൽ ലോസ്ലിയ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ഭാജിയുടേയും ലോസ്ലിയയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഈ അടുത്തിടെയായിരുന്നു ഹർഭജന്റെ പിറന്നാൾ. തുടർന്ന് താരത്തിന്റെ പിറന്നാൾ ആശംസകൾ നേർന്ന് ബിഗ് ബോസ് താരം രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ഇതിഹാസവും തന്റെ സഹതാരത്തിനും പിറന്നാൾ ആശംസകൾ എന്ന് കുറിച്ചു കൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് നിരവധി പേർ ഹർഭജന് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരുന്നു. ശ്രീലങ്കൻ വംശജയാണ് ലോസ്ലിയ.
ഹർഭജൻ ലോസ്ലിയയെ കൂടാതെ തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ സർജയും ഫ്രണ്ട്ഷിപ്പിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തു വന്നിരുന്നു. പോസ്റ്ററിൽ കാര്യാമായി ഒന്നും കാണിക്കുന്നില്ലെങ്കിലു ഒരു ക്യാമ്പസ് ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. താരങ്ങളുടെ ഒരു അപൂർവ്വ കൂടിച്ചേരലാണ് മോഷൻ പോസ്റ്ററിലൂടെ അണിറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്.
ജോൺപോൺ രാജും ശ്യാം സൂര്യയും സംയുക്തമായിട്ടാണ് ഫ്രണ്ടഷിപ്പ് സംവിധാനം ചെയ്യുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ആഗസ്റ്റിലായിരുന്നു ചിത്രത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് ബാധയെ തുടർന്ന് തിയേറ്ററുകൾ പൂട്ടിയിട്ട സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൾട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട്ഷിപ്പിൽ അഭിനയിക്കുന്നുവെന്നാണ് സൂചന. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
Recommended Video
ഹർഭജൻ സിങ്ങിന്റെ ആദ്യ ചിത്രമാണിത്. കമൽഹാസൻ അവതാരിപ്പിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 ലെ ജനശ്രദ്ധ നേടിയ മത്സരാർഥിയായിരുന്നു ലോസ്ലീയ. ഷോയുടെ അവസാന ഘട്ടം വരെ താരം ഷോയിൽ ഉണ്ടായിരുന്നു.


Click it and Unblock the Notifications











