തമിഴ് കവി തിരുവളളുവറായി ഹര്‍ഭജന്‍ സിങ്! വൈറലായി മേക്കോവര്‍ ചിത്രം

By Midhun Raj

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ തമിഴ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. സന്താനം നായകനാവുന്ന ദിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ആരാധകരുടെ സ്വന്തം ഭാജി കോളിവുഡില്‍ എത്തുന്നത്. യോഗി ബാബുവും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ സെറ്റില്‍ ഹര്‍ഭജന്‍ ജോയിന്‍ ചെയ്തത്.

 harbhajan-singh

ഫോട്ടോ കടപ്പാട്: ട്വിറ്റര്‍

അതേസമയം ആദ്യ തമിഴ് ചിത്രത്തിന് പിന്നാലെ മറ്റൊരു വെബ് സീരിസില്‍ കൂടി നടന്‍ അഭിനയിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴ് കവി തിരുവളളുവരായിട്ടാണ് വെബ് സീരിസില്‍ താരം എത്തുന്നത്. 'തിരുവളളുവര്‍ കണ്‍സള്‍ട്ടന്‍സി സെര്‍വീസസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡൂഡ് വിക്കി സംവിധാനം ചെയ്യുന്ന വെബ് സീരീസ് യൂടൂബിലൂടെ ശ്രദ്ധേയരായ ബ്ലാക്ക് ഷീപ്പാണ് നിര്‍മ്മിക്കുന്നത്.

പത്ത് ഭാഗങ്ങളുളള പരമ്പര ഫെബ്രുവരി 2 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുക. ഹര്‍ഭജന്‍ സിങിന് പുറമെ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും അടുത്തിടെ തമിഴില്‍ അരങ്ങേറിയിരുന്നു. ചിയാന്‍ വിക്രം നായകനാവുന്ന പുതിയ സിനിമയിലാണ് പത്താന്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇമൈക നൊടികളിലൂടെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.

More from Filmibeat

Read more about: harbhajan singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X