ഹർഭജന്റെ ഫ്രണ്ട്ഷിപ്പ് ക്യൂനിന്റെ പുനരാവിഷ്ക്കാരം? വെളിപ്പെടുത്തി അണിയറക്കാർ, പാട്ട് വൈറൽ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ' ഫ്രണ്ട്ഷിപ്പ് ' എന്ന ത്രിഭാഷാ സിനിമയിലെ 'സൂപ്പർസ്റ്റാർ' രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ ലോറൻസ് റിലീസ് ചെയ്തു .നടൻ ചിമ്പു ആലപിച്ച " എൻ മാറു മേലെ സൂപ്പർ സ്റ്റാർ ... എൻ നരമ്പുക്കുള്ളേ സൂപ്പർ സ്റ്റാർ... എൻ ഉസുറുക്കുള്ളേ സൂപ്പർ സ്റ്റാർ ... സുമ്മാ ഗെത്താ സൊൽവോം സൂപ്പർ സ്റ്റാർ !" എന്ന ഈ ഗാനം യു ട്യൂബിൽ തരംഗമാകുകയാണ്. . വൻ വരവേൽപ്പാണ് ഇതിനു ലഭിച്ചിരിക്കുന്നത്.

harbhajan

ഒപ്പം ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യവും വെളിപ്പെടുത്തിയിരിക്കയാണ് അണിയറക്കാർ . മലയാളത്തിൽ വൻ വിജയം നേടിയ "ക്യൂൻ " എന്ന സിനിമയുടെ പുനരാവിഷ്ക്കാരമത്രെ 'ഫ്രണ്ട്ഷിപ്പ് '. ഹിന്ദി ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തിൽ അർജ്ജുനാണ് നായകനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . കമലഹാസൻ നയിച്ച ' ബിഗ് ബോസ് 3 ' ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്‌ലിയാ മരിയനേശൻ ചിത്രത്തിലെ നായിക.

മലയാളത്തിൽ നിന്നും മൂല കഥ മാത്രം കടമെടുത്ത് ഹർഭജൻ സിംഗിനും അർജ്ജുനും യോജിക്കും വിധം തിരക്കഥയിൽ പൂർണമായ മാറ്റം വരുത്തിയതായി സംവിധായകരായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവർ വെളിപ്പെടുത്തി. ഡി.എം .ഉദയ കുമാറാണ് സംഗീത സംവിധായകൻ .ശാന്തകുമാർ .സി യാണ് ക്യാമറ.

സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഫ്രണ്ട് ഷിപ്പിൽ ദക്ഷിണേന്ത്യൻ അഭിനേതാക്കളായ അർജ്ജുൻ ,സതീഷ് എന്നിവരെ കൂടാതെ ബോളിവുഡ് സിനിമയിലെ പ്രമുഖ താരങ്ങളും അണി ചേർന്നിട്ടുണ്ടെന്ന് അണിയറക്കാർ പറഞ്ഞു. എൺപതു ശതമാനത്തിലേറെ ചിത്രീകണം പൂർത്തിയായ 'ഫ്രണ്ട്ഷിപ്പ് ' ലോക്ക്ഡൗൺ കഴിഞ്ഞയുടൻ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ . നേരത്തെ ആഗസ്റ്റിലായിരുന്നു ചിത്രത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് ബാധയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തു വന്നിരുന്നു. പോസ്റ്ററിൽ കാര്യാമായി ഒന്നും കാണിക്കുന്നില്ലെങ്കിലു ഒരു ക്യാമ്പസ് ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. താരങ്ങളുടെ ഒരു അപൂർവ്വ കൂടിച്ചേരലാണ് മോഷൻ പോസ്റ്ററിലൂടെ അണിറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്.

പാട്ട് ഗാനം

More from Filmibeat

Read more about: harbhajan singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X