»   » തൃഷയ്ക്ക് മോഹിനിയാകണം, അടുത്ത മാസം മെക്‌സികോയിലേക്ക്

തൃഷയ്ക്ക് മോഹിനിയാകണം, അടുത്ത മാസം മെക്‌സികോയിലേക്ക്

Posted By:
Subscribe to Filmibeat Malayalam

അരന്‍മണൈ, നായകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൃഷ വീണ്ടും ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. മദ്വേഷ് സംവിധാനം ചെയ്യുന്ന മോഹിനിയാണ് ചിത്രം. ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ തൃഷ അവതരിപ്പിക്കുക.

പൂര്‍ണമായും വിദേശത്താണ് ചിത്രീകരണം. യുകെ, തായ്‌ലന്റ്, മെക്‌സികോ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ജൂണ്‍ ആദ്യ വാരത്തോടെ തന്നെ തൃഷയും സംഘവും യുകെയിലേക്ക് പോകും.

trisha

ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളുടെ നിലവാരത്തിലാണ് ചിത്രം ഒരുക്കുക. ചിത്രത്തിന് വേണ്ടി ഹാരിപോട്ടറിന്റെ വിഷ്വല്‍ ഇഫക്ട്‌സ് ടീമിനെ നിര്‍മ്മാതാക്കള്‍ സമീപിച്ചുകഴിഞ്ഞു.

ഹാരിപോട്ടര്‍ ടീമാണ് ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ടസ് കൈകാര്യം ചെയ്യുകയെന്ന് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. അമാനുഷികമായ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. തൃഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പ്രത്യേക മേക്കപ്പും ഉപയോഗിക്കുന്നുണ്ട്.

English summary
Harry Potter VFX team for Trisha’s Mohini.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam