മഞ്ഞുരുകി! എല്ലാം മറന്ന് വീണ്ടും ഒന്നായി വിജയും ഭാര്യയും; അച്ഛനുമായുള്ള പ്രശ്‌നങ്ങളും അവസാനിച്ചു!
തമിഴകത്തിന്റെ സൂപ്പര്‍ താരമാണ് വിജയ്. തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് വിജയ് ഇപ്പോള്‍. ഏറെനാളുകളായി കാത്തിരുന്ന രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണ് വിജയ്.പാര്‍ട്ടിയുടെ പേരും പതാകയുമൊക്കെ ഇതിനോടകം തന്നെ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. സിനിമാ ജീവിതത്തിന് വിട പറഞ്ഞ് വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്. ഏറെനാളുകളായി താരം തന്റെ രാഷ്ട്രീയ പ്രവേശന സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഇന്ന് വിജയ് നായകനായ പുതിയ സിനിമ റിലീസ് ചെയ്തത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് ആണ് ഇന്ന് തീയേറ്ററുകളിലെത്തിയ വിജയ് ചിത്രം. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത സിനിമയോടു കൂടി വിജയ് സിനിമാ ജീവിതത്തിന് താല്‍ക്കാലികമായിട്ടെങ്കിലും ഷട്ടറിടും.

അതുകൊണ്ട് തന്നെ ഗോട്ടിനെ ആരാധകര്‍ വലിയ സ്വീകരണം നല്‍കിയാണ് വരവേറ്റത്. തങ്ങളുടെ താരത്തെ സ്‌ക്രീനില്‍ അവസാനമായി കാണാനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ ആരാധകര്‍ വിട്ടുകളയില്ല. സിനിമാ ജീവിതവും രാഷ്ട്രീയവുമൊക്കെ വാര്‍ത്തകളില്‍ നിറയുന്നതിനിടെ വിജയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്. ഏറെ നാളുകളായി വിജയും ഭാര്യ സംഗീതയും തമ്മില്‍ അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. സംഗീത കുട്ടികളോടൊപ്പം ലണ്ടനില്‍ സ്ഥിരതമാസമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
വിജയ്-സംഗീത വേര്‍ പിരിയലിനെ സ്ഥിരീകരിക്കുന്ന പ്രതികരണങ്ങളൊന്നും ഇരുവരില്‍ നിന്നും ഉണ്ടായിട്ടില്ല. ഇതിനിടെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിയെന്ന് സൂചിപ്പിക്കുന്നതാണ്. തന്റെ പുതിയ സിനിമയായ ഗോട്ട് വിജയ് സംഗീതയ്ക്കും മക്കളായ ജേസനും സാഷയ്ക്കുമൊപ്പമാണ് കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുകാര്‍ക്കായി സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് സംഘടിപ്പിക്കുകയായിരുന്നു.
സ്‌ക്രീനിംഗില്‍ വിജയുടെ അച്ഛന്‍ ചന്ദ്ര ശേഖറും അമ്മ ശോഭയും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയ്ക്കും അച്ഛനും ഇടയില്‍ ഭിന്നതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അച്ഛന്റെ ഭാഗത്തു നിന്നുണ്ടായ ചില സമീപനങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാവരും ഒരുമിച്ചിരുന്ന് സിനിമ കണ്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതോടെ കുടുംബത്തിലെ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചുവെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

സ്‌ക്രീനിംഗില്‍ സംവിധായകന്‍ വെങ്കട്ട് പ്രഭുവും പങ്കെടുത്താതായാണ് റിപ്പോര്‍ട്ട്. വിജയ് നായകനായ ആദ്യ വെങ്കട്ട് പ്രഭു സിനിമയാണ് ഗോട്ട്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന സിനിമയില്‍ ഒരു കഥാപാത്രത്തെ ഡീഏജിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. വലിയ ആവേശത്തോടെയാണ് സിനിമയെ ആരാധകര്‍ വരവേറ്റത്. സ്‌നേഹ, പ്രശാന്ത്, ജയറാം, പ്രഭുദേവ, ലൈല, മോഹന്‍, അജ്മല്‍ അമീര്‍, മീനാക്ഷി ചൗധരി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അജിത്തിനെ നായകനാക്കി മങ്കാത്തയൊരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. ഈയ്യടുത്ത് ചിമ്പുവിനെ നായനാക്കിയറക്കിയ മാനാടും വലിയ വിജയമായിരുന്നു. അതിനാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഗോട്ട്. വെങ്കട്ട് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും. എന്നാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.


Click it and Unblock the Notifications