ഈ വര്‍ഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ചിത്രം! തലയും തലൈവരും തമ്മിലുള്ള മത്സരം! ഉത്തരം വന്നതിങ്ങനെ..

തമിഴ് സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് വിജയ തുടക്കമായിരുന്നു ഇക്കൊല്ലാം ആരംഭത്തില്‍ തന്നെ. ജനുവരിയില്‍ പൊങ്കലിന് മുന്നോടിയായിട്ടാണ് രണ്ട് സിനിമകള്‍ ഒന്നിച്ച് റിലീസിനെത്തിയത്. തമിഴ്നാട്ടിലെ രണ്ട് സൂപ്പര്‍ താരങ്ങളായ രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസം എന്ന ചിത്രവുമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. രണ്ട് സിനിമകളും മത്സരിച്ചതോടെ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

തിയറ്ററുകളില്‍ നിന്നും ഗംഭീര അഭിപ്രായം സ്വന്തമാക്കിയതോടെ രണ്ട് ചിത്രങ്ങളും ബോക്‌സോഫീസിലും മിന്നിച്ചു. ഇതിനിടെ കളക്ഷന്റെ പേരില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. ആഗോളതലത്തില്‍ പേട്ട മുന്നിട്ട് നിന്നപ്പോള്‍ തമിഴ്‌നാട്ടില്‍ വിശ്വാസം ആയിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ ഒരു ഹാഷ് ടാഗ് വൈറലായി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ഹിറ്റ് സിനിമയെ സൂചിപ്പിച്ച് കൊണ്ടുള്ളതായിരുന്നു ട്വീറ്റ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളെല്ലാം ഇത് ട്വീറ്റ് ചെയ്‌തോടെയാണ് സംഭവം വൈറലാവുന്നത്.

 ബോക്‌സോഫീസില്‍ അജിത്ത് മിന്നിച്ചു!

ബോക്‌സോഫീസില്‍ അജിത്ത് മിന്നിച്ചു!

ഈ വര്‍ഷം അജിത്ത് നായകനായെത്തിയ ചിത്രമാണ് വിശ്വാസം. വിവേകം എന്ന സിനിമയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്ത് അജിത്ത് നായകനായ ചിത്രമാണിത്. പൊങ്കല്‍ ലക്ഷ്യം വെച്ച് ജനുവരി പത്തിനായിരുന്നു വിശ്വാസം റിലീസ് ചെയ്തത്. കിടിലനൊരു ആക്ഷന്‍ ചിത്രമായി ഒരുക്കിയ വിശ്വാസത്തില്‍ നയന്‍താരയാണ് നായിക. ജഗപതി ബാബു, അനിഘ, വിവേക്, യോഗി ബാബു, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു. വിശ്വാസവും ആദ്യദിനം മുതല്‍ ബോക്സോഫീസില്‍ തരംഗമായിരുന്നു.

കോടികളാണ് പെട്ടിയില്‍

കോടികളാണ് പെട്ടിയില്‍

റിലീസിനെത്തി അഞ്ചാം ദിവസം വിശ്വാസം നൂറ് കോടി ക്ലബ്ബില്‍ എത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയത് വിശ്വാസമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മാത്രമായി 125 കോടി വിശ്വാസം സ്വന്തമാക്കിയെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. നൂറ് കോടിയ്ക്ക് പിന്നാലെ അതിവേഗം നൂറ്റിയമ്പതും ഇരുന്നൂറ് കോടി ക്ലബ്ബിലെത്താനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. അജിത്തിന്റെ കരിയറിലെ ആദ്യത്തെ നൂറ് കോടി ചിത്രമാണിത്. ആഗോള ബോക്സോഫീസില്‍ നിന്നുമാണ് വിശ്വാസത്തിന് 200 കോടി നേടാനായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 വൈറലാവുന്ന ഹാഷ് ടാഗ്

വൈറലാവുന്ന ഹാഷ് ടാഗ്

2019 ലെ ആദ്യ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമേതാണ് എന്ന ചോദ്യമാണ് ഉയര്‍ന്നത്. മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ ഏതാണെന്നുള്ള സംശയവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ ഒരു ഹാഷ് വൈറലായത്. (#Viswasam 1stHalf2019BOWinner) ഈ ഹാഷ് ടാഗ് ആണ് തരംഗമാവുന്നത്. രമേഷ് ബാല അടക്കമുള്ള പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ഇത് ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇതോടെ അജിത്തിന്റെ ആരാധകരും രംഗത്തെത്തി. തമിഴ്‌നാട്ടിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രം വിശ്വാസമാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു.

പേട്ട മുന്നില്‍ തന്നെയാണ്...

പേട്ട മുന്നില്‍ തന്നെയാണ്...

അജിത്തിന്റെ വിശ്വാസത്തിനൊപ്പം ജനുവരി പത്തിനായിരുന്നു രജനികാന്തിന്റെ പേട്ട റിലീസിനെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. സ്റ്റൈല്‍ മന്നനായി തമിഴ്‌നാടിന്റെ സൂപ്പര്‍ സ്റ്റാറായി മാറിയ രജനികാന്തിനെ പഴയ രീതിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചെന്നാണ് പേട്ട കണ്ട ആരാധകര്‍ പറയുന്നത്. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മച്ച സിനിമയില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, ജെ മഹേന്ദ്രന്‍, ഗുരു സോമസുന്ദരം എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ ബോക്‌സോഫീസ് നിറച്ചത് വിശ്വാസം ആണെങ്കില്‍ ആഗോള ബോക്‌സോഫീസിലായിരുന്നു പേട്ട മിന്നിച്ചത്.

 ആഗോള തലത്തില്‍ ഞെട്ടിച്ചു

ആഗോള തലത്തില്‍ ഞെട്ടിച്ചു

റിലീസ് ദിവസം മുതല്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു പേട്ട ബോക്‌സോഫീസില്‍ കാഴ്ച വെച്ചിരുന്നത്. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ രണ്ട് സിനിമകളും ഒപ്പത്തിനൊപ്പം പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയത് വിശ്വാസം ആയതിനാലാണ് ഇപ്പോള്‍ ഹാഷ് ടാഗുകള്‍ എത്തിയത്. എങ്കിലും 2019 ന്റെ ആദ്യ പകുതിയിലെ ഏറ്റവും ഹിറ്റ് സിനിമ ഏതാണെന്നുള്ള ചോദ്യം ഇപ്പോഴും ബാക്കിയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X