twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാന്‍ പിന്മാറിയെന്ന് ആരു പറഞ്ഞു, ധനുഷ് ചിത്രത്തില്‍ ഞാനുണ്ട്'

    By Aswini
    |

    ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലെ നായിക കീര്‍ത്തി സുരേഷ് ആണെന്ന വാര്‍ത്ത നേരത്തെ വന്നതാണ്. എന്നാല്‍ ചില കോളിവുഡ് മാഗസിനുകളില്‍, ചിത്രത്തില്‍ നിന്നും നടി പിന്മാറി എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.

    താന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ്. ഞാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും, ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കീര്‍ത്തി പറഞ്ഞു.

    keerthi

    ആരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് അറിയില്ലെന്നും കീര്‍ത്തി പറയുന്നു. ചെന്നൈയില്‍ നിന്ന് ദില്ലിയിലേക്ക് പോകുന്ന ട്രെയിലിനെ പാന്‍ട്രി കോച്ച് ജീവനക്കാരനായിട്ടാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ധനുഷിനും കീര്‍ത്തിയ്ക്കുമൊപ്പം ഹാരിഷ് ഉത്തമനും ചിത്രത്തില്‍ വേഷമിടുന്നു.

    അതേ സമയം കീര്‍ത്തിയുടേതായി റിലീസ് ചെയ്ത ഇത് എന്ന മായം എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ തേടി. കീര്‍ത്തിയുടെ ആദ്യത്തെ തമിഴ് ചിത്രമാണ് എഎല്‍വിജയ് സംവിധാനം ചെയ്ത ഇത് എന്ന മായം. ശിവര്‍ത്തികേയനൊപ്പം അഭിനയിച്ച രജനി മുരുഗനാണ് അടുത്ത റിലീസിങ് ചിത്രം

    English summary
    Actress Keerthy Suresh has clarified that she's still a part of actor Dhanush's yet-untitled Tamil film with filmmaker Prabhu Solomon, and added that she is currently shooting for the project.'Don't know where such rumours come from. I'm still part of the project and I'm currently shooting for it,' said Keerthy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X