തകർന്ന ദാമ്പത്യം... വില്ലനായി മയോസിറ്റിസ് രോ​ഗം, സിനിമയ്ക്ക് പുറമെ ബിസിനസും, സാമന്തയുടെ ആസ്തി കോടികൾ!

അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് നടി സമാന്ത റൂത്ത് പ്രഭു. താരത്തിന്റെ മുപ്പത്തിയേഴാം പിറന്നാൾ ദിവസമാണ് ഇന്ന്. ചെറിയ വേഷങ്ങളിൽ ആരംഭിച്ച സിനിമാ ജീവിതം പാൻ ഇന്ത്യൻ ലെവലിൽ റീച്ചുള്ള തലത്തിലേക്ക് എത്തിക്കാൻ രാപ്പകൽ ഇല്ലാതെയുള്ള അധ്വാനം സാമന്ത നടത്തിയിട്ടുണ്ട്. മലയാളിയും ആലപ്പുഴ സ്വദേശിയുമായ നൈനറ്റ് പ്രഭുവിന്റെയും ആന്ധ്രസ്വദേശിയായ പ്രഭുവിന്റെയും മകളായി 1987 ഏപ്രിൽ 28 നാണ് സാമന്തയുടെ ജനനം.

തമിഴ്നാട് ചെന്നൈയിലെ പല്ലവാരത്ത് ജനിച്ച് വളർന്ന സാമന്ത ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യെ മായു ചെസാവേയിലൂടെ 2010 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗൗതം മേനോന്റെ തന്നെ തമിഴ് ചിത്രമായ വിണ്ണെതാണ്ടി വരുവായയിലെ സെക്കന്റ് ഹീറോയിനായും അഭിനയിച്ചശേഷമാണ് നായിക വേഷം സാമന്തയെ തേടി എത്തുന്നത്. പിന്നീട് വിണ്ണെത്താണ്ടി വരുവായയുടെ ഹിന്ദി പതിപ്പായ ഏക് ധീവാനാ ദാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാമന്ത അരങ്ങേറ്റം കുറിച്ചു.

Samantha Ruth Prabhu

തമിഴിലും തെലുങ്കിലും ഒട്ടേറെ വിജയചിത്രങ്ങളുള്ള ഭാഗ്യ നായികയാണ് സാമന്ത. യെ മായു ചെസാവേ എന്ന തെലുങ്ക് ചിത്രത്തിൽ ​നാ​ഗചൈതന്യ അക്കിനേനിയായിരുന്നു സാമന്തയുടെ നായകൻ. യെ മായു ചെസാവേ വൻ ഹിറ്റായതോടെ തെലുങ്ക് സിനിമകളിൽ നിരവധി ഓഫറുകൾ സാമിന് ലഭിക്കാൻ തുടങ്ങി. ടോളിവുഡിലെ മുൻനിര നായികയായി മാറിയ സാമന്ത പിന്നീട് അഥർവയ്‌ക്കൊപ്പം ബാന കത്താടി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.

പിന്നീട് അങ്ങോട്ട് കരിയറിൽ തിരിഞ്ഞ് നോക്കേണ്ട ആവശ്യം വന്നിട്ടില്ല സാമന്തയ്ക്ക്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തിരക്കുള്ള നായികയായി സാമന്ത മാറി. വിജയ്, ധനുഷ്, ശിവകാർത്തികേയൻ, സൂര്യ, വിശാൽ തുടങ്ങി തമിഴിലെ ഒട്ടുമിക്ക മുൻനിര നായകന്മാർക്കൊപ്പവും സാമന്ത ജോഡിയായി.

കരിയർ അതിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് 2017 ഒക്ടോബർ ഏഴിന് തന്റെ ആദ്യ ചിത്രത്തിലെ നായകനും നടൻ നാഗാർജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും മകനുമായ നാഗചൈതന്യയെ സാമന്ത വിവാഹം കഴിക്കുന്നത്. അതോടെ സാമന്ത പ്രഭു സാമന്ത അക്കിനേനിയായി മാറി. നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2021ന് ഇരുവരും വിവാഹ മോചനം നേടി.

അതോടെ സാമന്ത വീണ്ടും പേരുമാറ്റി സാമന്ത റൂത്ത് പ്രഭുവായി. ഏഴ് വർഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ വേർപിരിയൽ ആരാധകർക്ക് പോലും വലിയ ഞെട്ടലുണ്ടാക്കി. സിനിമാ ജീവിതം വിജയിച്ചതുപോലെ സാമന്തയുടെ ദാമ്പത്യ ജീവിതം വിജയിച്ചില്ല.

നാ​ഗചൈതന്യയുമായി പ്രണയത്തിലാകും മുമ്പ് തമിഴ് നടൻ സിദ്ധാർത്ഥുമായി പ്രണയത്തിലായിരുന്നു സാം അത് പരാജയപ്പെട്ടശേഷമാണ് ചായ് ജീവിതത്തിലേക്ക് കടന്നുവന്നത്. വിവാഹമോചനത്തിന് ശേഷം ഹിന്ദിയിൽ അഭിനയിക്കാൻ തുടങ്ങിയ സാമന്ത ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറാണ്.

Samantha Ruth Prabhu

ഫാമിലിമാൻ 2വിൽ അഭിനയിച്ചശേഷം കരിയർ ബ്രേക്കുണ്ടായ നടി ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാളാണ്. അതിനിടയിൽ കുറച്ചുനാളുകൾക്ക് മുമ്പ് മയോസിറ്റിസ് രോഗാവസ്ഥയുമായി താൻ പോരാടുകയാണെന്ന് സാമന്ത വെളിപ്പെടുത്തി. മയോസിറ്റിസ് എന്ന രോഗാവസ്ഥയുമായി മല്ലിടുമ്പോഴും തന്റെ സിനിമാ ജീവിതം കോട്ടംതട്ടാതെ കൊണ്ടുപോകാൻ സമാന്ത വളരെയേറെ പ്രയത്നിക്കുന്നുണ്ട്.

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുഷിയിലാണ് സാമന്ത അവസാനമായി നായികയായത്. രോ​ഗാവസ്ഥയുമായി പോരാടുമ്പോഴും മോഡലിങ്, ബിസിനസ് എന്നിവയിലെല്ലാം സാമന്ത സജീവമാണ്. റിപ്പോർട്ടുകൾ പ്രകാരം സാമന്തയുടെ ഇതുവരെയുള്ള ആസ്തി 100 കോടിയിലധികം വരും. മുംബൈയിലും ഹൈദരാബാദിലും താരത്തിന് ആഡംബര വീടുകളുമുണ്ട്. ഹൈദരാബാദിലെ നടിയുടെ ബംഗ്ലാവിന് മാത്രം ഏഴ് കോടിയിലേറെ മതിപ്പ് വിലയുണ്ട്.

ഇത് കൂടാതെ 2.26 കോടി രൂപ വിലമതിക്കുന്ന ലാൻഡ് റോവർ, പോർഷെ, ഓഡി, ജാഗ്വാർ തുടങ്ങിയ ആഡംബര കാറുകളും സാമന്തയ്ക്ക് സ്വന്തമായുണ്ട്. 2020ൽ ഒരു ക്ലോത്തിങ് ബ്രാന്റ് താരം ആരംഭിച്ചിരുന്നു. ഇതുകൂടാതെ നിരവധി ബിസിനസുകളിൽ നിക്ഷേപം നടത്തുകയും അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നുമുണ്ട് സമാന്ത.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X