»   » ശരീരത്തിലെ അടയാളങ്ങള്‍ ധനുഷ് ശസ്ത്രക്രിയയിലൂടെ നീക്കിയതാണ്, ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് !

ശരീരത്തിലെ അടയാളങ്ങള്‍ ധനുഷ് ശസ്ത്രക്രിയയിലൂടെ നീക്കിയതാണ്, ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് !

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് നടന്‍ ധനുഷിന്റെ പിതൃത്വം സംബന്ധിച്ച കേസ് കൂടുതല്‍ ശക്തമാകുന്നു. താന്‍ കസ്ത്രൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്നതിന് ധനുഷ് സമര്‍പ്പിച്ച തെളിവുകളെക്കാള്‍ ശക്തമാകുകയാണ് മേലൂര്‍ സ്വദേശിയകാള വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച തെളിവുകള്‍.

ധനുഷ് മകന്‍ തന്നെ, ഞെട്ടിയ്ക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളുമായി ദമ്പതിമാര്‍

2002 ല്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഓടിപ്പോയ തങ്ങളുടെ മകന്‍ കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു. പ്രഥാമിക പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവ്

ധനുഷിന്റെ ഇടത് തോള്‍ എല്ലില്‍ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോടതയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഇന്നലെ (മാര്‍ച്ച് 20) വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ധനുഷിന്റെ തോളെല്ലിലും കാല്‍മുട്ടിലും ദമ്പതികള്‍ പറഞ്ഞ അടയാളങ്ങള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ അത് ധനുഷ് ശസ്ത്രക്രിയയിലൂടെ അടയാളം പോലും ഇല്ലാതെ നീക്കം ചെയ്തു എന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

സമര്‍പ്പിച്ച തെളിവുകള്‍

നേരത്തെ നടന്‍ കോടതിയില്‍ ഹാജരാക്കിയ ചില സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജനന സര്‍ഫിക്കറ്റും, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും തമ്മില്‍ യോജിച്ചു പോകുന്നില്ല എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടിരുന്നുവത്രെ.

പണത്തിന് വേണ്ടിയാണെന്ന് ധനുഷ് പക്ഷം

മേലൂരിലെ മണ്ണാംപാട്ടി ഗ്രാമത്തില്‍ നിന്നുള്ള ആര്‍ കതിരേശന്‍, മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്. തങ്ങള്‍ക്ക് പ്രായമായി എന്നും സംരക്ഷണാര്‍ത്ഥം ധനുഷ് തങ്ങള്‍ക്ക് പ്രതിമാസം 65,000 രൂപ നല്‍കണം എന്നുമായിരുന്നു ദമ്പതികളുടെ ആവശ്യം. പണത്തിന് വേണ്ടി നടത്തുന്ന തട്ടിപ്പാണിത് എന്നാണ് ധനുഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

ദമ്പതികളുടെ വാദം

കലൈയരശന്‍ എന്നാണ് ധനുഷിന്റെ പേരെന്ന് വൃദ്ധ ദമ്പതികള്‍ പറയുന്നു. നടന്‍ പട്ടിക ജാതിക്കാരനാണെന്നാണ് ദമ്പതികളുടെ രേഖകളില്‍ വ്യക്തമാക്കുന്നത്. ഒളിച്ചോടി ധനുഷ് ചെന്നൈയില്‍ പോവുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. 2002 ല്‍ 11 ക്ലാസില്‍ ചേര്‍ന്ന ഉടനെയായിരുന്നുവത്രെ കലൈയരശന്‍ നാടുവിട്ടത്. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തതിന് ശേഷം നാടുവിടുകയായിരുന്നു എന്നാണ് ദമ്പതികള്‍ പറയുന്നത്.

ധനുഷ് സമര്‍പ്പിച്ച തെളിവുകള്‍

തുടര്‍ന്നാണ് ധനുഷിന്റെ സ്‌കൂള്‍ രേഖകള്‍ ഹാജരാക്കാന്‍ മധുര ബെഞ്ച് ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടത്. ഇരുവിഭാഗവും രേഖകള്‍ ഹാജരാക്കി. ധനുഷ് ഹാജരാക്കിയ സ്‌കൂള്‍ രേഖകളില്‍ ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുപരിശോധിച്ച ശേഷമാണ് ധനുഷ് നേരിട്ട് ഹാജരാവണമെന്ന് ജസ്റ്റിസ് ജി ചൊക്കലിംഗം നിര്‍ദേശിച്ചത്.

സിനിമാ രേഖകളും ഹാജരാക്കി

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ മറ്റു ചില രേഖകളും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ധനുഷിന്റെ ആദ്യ സിനിമ തുള്ളുവതോ ഇളമൈ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഇതില്‍പ്പെടും. 2002 മെയ് ആറിനാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ദമ്പതികളുടെ വാദത്തില്‍ പറയുന്നത്, ധനുഷ് 2002 ജൂണിലാണ് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തത്.

വാദം ഇനി മാര്‍ച്ച് 27 ന്

ഇപ്പോള്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും മറ്റും അടിസ്ഥാനത്തില്‍ മാര്‍ച്ച് 27 ന് വീണ്ടും കോടതി ചേരും. അന്ന് അന്തിമ തീരുമാനം പുറപ്പെടുവിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഞെട്ടിയിരിയ്ക്കുകയാണ് ധനുഷ് ആരാധകരും തമിഴകവും. ധനുഷിലൂടെ വരുന്ന പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് കസ്തൂരിരാജ തങ്ങളുടെ മകനെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്നാണ് ദമ്പതികളുടെ ആരോപണം.

English summary
Today the medical report has been submitted and it states that the body marks of Dhanush have been surgically altered. The case has been adjourned to the 27th of March. This is a sensational turn of events in the case which has shocked Kollywood circles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam