അയാള്‍ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു! വെളിപ്പെടുത്തലുമായി നടി ആന്‍ഡ്രിയ

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ആന്‍ഡ്രിയ ജെര്‍മിയാഹ്. തമിഴില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച താരം മലയാളത്തിലും ചിത്രങ്ങള്‍ ചെയ്തിരുന്നു. നായികയായും സഹനടിയായും വില്ലത്തിയായും ഒകെ ആന്‍ഡ്രിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ നടന്നൊരു പരിപാടിയില്‍

അടുത്തിടെ നടന്നൊരു പരിപാടിയില്‍ ആന്‍ഡ്രിയ നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വിവാഹിതനായ ഒരു വൃക്തിയുമായി പ്രണയത്തിലായിരുന്നുവെന്നും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് നടി വെളിപ്പെടുത്തിയത്.

 കഴിഞ്ഞ ദിവസം ബാംഗളൂരുവില്‍ സംഘടിപ്പിച്ച

കഴിഞ്ഞ ദിവസം ബാംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രണയത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ വിഷാദ രോഗവും അതിന് പിന്നിലെ കാരണങ്ങളുമാണ് നടി പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നത്.

വിവാഹിതനായ ഒരു വൃക്തിയുമായി

വിവാഹിതനായ ഒരു വൃക്തിയുമായി പ്രണയത്തിലായിരുന്നു താനെന്ന് നടി പറയുന്നു. അയാള്‍ എന്ന മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ആ ബന്ധം വിഷാദ രോഗത്തിലേക്ക് തളളി വിട്ടു, അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയൂര്‍വേദ ചികില്‍സകളെ ആശ്രയിക്കേണ്ടി വന്നു,

ആന്‍ഡ്രിയ ജെര്‍മിയാഹ് വെളിപ്പെടുത്തി.

പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആന്‍ഡ്രിയ ജെര്‍മിയാഹ് വെളിപ്പെടുത്തി. മുന്‍പ് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങള്‍ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ താരമാണ് ആന്‍ഡ്രിയ ജെര്‍മിയാഹ്. സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുളളൂവെന്നും ആന്‍ഡ്രിയ പറഞ്ഞിരുന്നു. അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും നമ്മെ സമീപിക്കാനായി എത്തില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.

സിനിമാ രംഗത്തുനിന്നും മോശം അനുഭവങ്ങള്‍

തനിക്ക് ഇതുവരെ സിനിമാ രംഗത്തുനിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. മാത്രമല്ല കാസ്റ്റിംഗ് കൗച്ച് എന്ന പ്രവണതയ്ക്കും നിന്നുകൊടുത്തിട്ടുമില്ല. തന്നെ പോലെ ദുരനുഭവങ്ങള്‍ ഒന്നും നേരിടാത്ത ഒരുപാട് നടിമാര്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്നും അത്തരം ആളുകളെ തനിക്ക് അറിയാമെന്നും ആന്‍ഡ്രിയ ജെര്‍മിയാഹ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരിക്കണമെന്നും

എല്ലാവര്‍ക്കും സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരിക്കണമെന്നും നടി പറഞ്ഞിരുന്നു. ആത്മവിശ്വാസം ഒട്ടുമില്ലാത്ത അവസരങ്ങള്‍ക്കായി എന്തിനാണ് വിട്ടുവീഴ്ച ചെയ്യുന്നത്. നിങ്ങള്‍ മറ്റുളളവര്‍ക്ക് മുന്നില്‍ എങ്ങനെ നില്‍ക്കുന്നുവോ അങ്ങനെ തന്നെയായിരിക്കും തിരിച്ചും അവര്‍ നമ്മളോട് കാണിക്കുക.

എന്നെ പരിചയപ്പെട്ട ആളുകള്‍ക്കെല്ലാം

എന്നെ പരിചയപ്പെട്ട ആളുകള്‍ക്കെല്ലാം അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന്. അതിനാല്‍ തന്നെ കാസ്റ്റിംഗ് കൗച്ച് പ്രശ്‌നങ്ങള്ക്ക് പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. മുന്‍പ് നടന്ന അഭിമുഖത്തില്‍ ആന്‍ഡ്രിയ ജെര്‍മിയാഹ് വെളിപ്പെടുത്തിയ കാര്യങ്ങളാണിവ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X