»   » എന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു, അമല പോള്‍ നായകനെ കളിയാക്കി, ബേബി.... !!

എന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു, അമല പോള്‍ നായകനെ കളിയാക്കി, ബേബി.... !!

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം ഗ്ലാമറായ വേഷങ്ങള്‍ ധരിച്ചതും അമല പോളിന്റെ വിവാഹ മോചനത്തിന് ഒരു കാരണമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം അതിന്റെ എല്ലാ പരിതികളും അമല ലംഘിച്ചു. അതീവ ഗ്ലാമറസ്സായിട്ടാണ് പൊതു വേദികളിലും സിനിമകളും അമല എത്തുന്നത്.

എന്ത് മാരക ലുക്കാണ് പൊന്നോ.. ചുവന്ന സാരി.. പൊട്ട്.. ലിപ്സ്റ്റിക്.. ഐശ്വര്യ കമ്മ്യൂണിസ്റ്റായോ?

തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അമല പോള്‍ ഇതിനോടകം അഭിനയിച്ചു. എന്നാല്‍ താരപദവികൊണ്ട് (അഭിനയം കൊണ്ടല്ല) സൂപ്പര്‍താരമല്ലാത്ത ഒരു താരം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമലയെ തൊട്ടഭിനയിക്കാന്‍ മടിച്ചത്രെ.

അമല പറഞ്ഞത്

ബോബി സിംഹയാണ് ആ നടന്‍. തിരുട്ടുപയലേ 2 എന്ന ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയ.ിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു എന്നും, എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു എന്നും വെളിപ്പെടുത്തിയത് അമല തന്നെയാണ്.

ബേബി എന്ന് പറഞ്ഞ് കളിയാക്കി

ബോബി സിംഹ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ബേബി സിംഹ എന്ന് പറഞ്ഞ് കളിയാക്കി എന്നും അമല പറഞ്ഞു. തിരുട്ടുപയലേ ടുവിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അമല.

ഗ്ലാമറാണ് ചിത്രം

ചിത്രത്തിലും അതീവ ഗ്ലാമറസ്സ് വേഷത്തില്‍ തന്നെയാണ് അമല പോള്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അമല പോള്‍ ആരാധകരെ വീണ്ടും ഞെട്ടിച്ചിരുന്നു. (ഇതാണ് ആ പോസ്റ്റര്‍)

ഓഡിയോ ലോഞ്ചിന് എത്തിയത്

സിനിമയില്‍ മാത്രമല്ല, തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അമല പോള്‍ ധരിച്ച വേഷവും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചു. അര്‍ധനഗ്ന എന്ന് തന്നെ പറയാം.

വിവാഹ മോചനത്തിന് കാരണം

എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന് കാരണം അമല പോളിന്റെ വേഷവിധാനമാണെന്ന് നടിയും, വിജയ് യുടെ ബന്ധുവുമായ ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞിരുന്നു.

വിവാഹ മോചനത്തിന് ശേഷം

എന്നാല്‍ വിവാഹ മോചനത്തിന് ശേഷം അമല പോള്‍ തന്റെ സ്വാതന്ത്രം പൂര്‍ണമായും ഉപയോഗിച്ചു. പൊതു ചടങ്ങുകളിലും സിനിമകളിലും ഗ്ലാമര്‍ വേഷം തന്നെ ധരിച്ചു.

സിനിമയില്‍ എത്തുമ്പോള്‍

സിനിമയിലും അമല പോളിനെ ഇപ്പോള്‍ തേടി എത്തുന്നത് ഗ്ലാമര്‍ വേഷങ്ങളാണ്. തമിഴിന് പുറമെ കന്നടയിലും മലയാളത്തിലും അമല ഗ്ലാമര്‍ വേഷവുമായി എത്തുന്നു. അച്ചായന്‍സ് എന്ന മലയാള ചിത്രത്തില്‍ അമല വ്യത്യസ്ത ലുക്കിലാണ് എത്തിയത്.

English summary
He was shy while doing intimate scene; Amala Paul saying about her co-star

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam