ലക്ഷ്യം അജിത്തിന്റെ മുഖത്ത് കരി വാരിതേക്കുക! മുന്‍കാമുകിയുടെ പേരില്‍ പുതിയ അക്കൗണ്ടും; ചര്‍ച്ചയായി നടി ഹീര
തമിഴിലെ സൂപ്പര്‍ താരം അജിത്തിന്റെ വ്യക്തി ജീവിതത്തിലും കരിയറിലുമൊക്കെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളാണിത്. നടന്‍ ഭാര്യയുമായി ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ പത്മ അവാര്‍ഡും കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു. രാഷ്ട്രപതിയാണ് അജിത്ത് അടക്കമുള്ള താരങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചത്. എന്നാല്‍ ഇതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്റെ പേരില്‍ ചില കിംവദന്തികള്‍ പ്രചരിച്ചു.
അജിത്തിന്റെ സിനിമയിലെ തുടക്കകാലത്ത് ഉണ്ടായിരുന്ന പ്രണയകഥയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ചര്‍ച്ചയായത്. അന്ന് തെന്നിന്ത്യയില്‍ നിറഞ്ഞ് നിന്ന നടി ഹീര രാജഗോപാലും അജിത്തും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും അത് മുടങ്ങി പോയി. എന്നാല്‍ മുന്‍ കാമുകന്‍ തന്നെ ചതിച്ചെന്നും അദ്ദേഹം മോശക്കാരനാണെന്നും തുടങ്ങി കഴിഞ്ഞ ദിവസം ഹീരയുടെ ബ്ലോഗിലൂടെ പുറത്ത് വന്ന കാര്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി.

തനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും വേലക്കാരിയെ പോലൊരാളെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമൊക്കെ തന്നോട് അദ്ദേഹം പറഞ്ഞു. ശരിക്കും അയാളൊരു വഞ്ചകനായിരുന്നെന്നാണ് ഹീര പറഞ്ഞത്. നടി മുന്‍കാമുകനെന്ന് ഉദ്ദേശിച്ചത് അജിത്തിനെയാണെന്നും ഭാര്യ ശാലിനി ആയിരിക്കും വേലക്കാരിയെ പോലൊരു ഭാര്യയെന്നും തുടങ്ങി ആളുകള്‍ പലവിധം കണ്ടുപിടുത്തം നടത്തി. മാത്രമല്ല നടനെതിരെ സോഷ്യല്‍ മീഡിയയില്‍ മറ്റ് പല കഥകളും ഉയര്‍ന്ന് വന്നു.
മാന്യനായി നടക്കുന്നവരുടെയൊക്കെ ഉള്ളിലിരിപ്പ് ഇതായിരിക്കുമെന്നാണ് ഭൂരിഭാഗം പേരും കമന്റുകളിട്ടത്. എന്നാല്‍ ഇത് ശരിക്കും ഫാന്‍ ഫൈറ്റിന്റെ പുറത്ത് സംഭവിച്ച കാര്യങ്ങളാണെന്നാണ് ആരാധകരുടെ വിശദീകരണം. അജിത്ത് പത്മ പുരസ്‌കാരം വാങ്ങിക്കാന്‍ പോകുന്നതില്‍ അസൂയ മൂത്ത് മറ്റൊരു നടന്റെ ആരാധകര്‍ കാട്ടിക്കൂട്ടിയ തമാശയാണിത്. ഹീരയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് അതില്‍ അവര്‍ എഴുതിയെന്ന തരത്തില്‍ കഥകള്‍ പ്രചരിപ്പിച്ചതുമാവാം.

മാത്രമല്ല ഈ വിവാദങ്ങള്‍ക്കിടയില്‍ ഹീരയുടെ സോഷ്യല്‍ മീഡിയ പേജുകളും കാണാതെയായി. എന്നാല്‍ ഇന്ന് വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ നടിയുടെ പേരില്‍ പുതിയൊരു പേജ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഹീര അലയ എന്ന പേരില്‍ നടിയുടേതിന് സമാനമായ ഇന്‍സ്റ്റാഗ്രാം പേജാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റ് ഓവര്‍ലോഡ് ആയതാണെന്നും വൈകാതെ തിരികെ വരുമെന്നുമാണ് ഇതിന്റെ ക്യാപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല നടി നാല് പേരെ ഫോളോ ചെയ്യുന്നതായിട്ടും തിരികെ 24 പേരോളം നടിയെ ഫോളോ ചെയ്യുന്നതുമായിട്ടുമാണ് കാണിക്കുന്നത്.
ഇത് നടിയുടെ പേജ് അല്ലെന്നും വീണ്ടും പറ്റിക്കാന്‍ വേണ്ടി ആരോ കളിക്കുന്നതാണെന്നുമാണ് ആരാധകര്‍ പറയുന്നത്. പിആര്‍ ഗെയിം ഇതിന് പിന്നില്‍ നല്ലത് പോലെ നടന്നിട്ടുണ്ട്. ഒരാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വ്യാപകമായ അതിക്രമമാണ് സമൂഹമാധ്യമങ്ങൡലൂടെ നടക്കുന്നതെന്നും ആരാധകര്‍ പറയുന്നു. നടിമാരുടെ പേരിലൊക്കെ പേജ് തുടങ്ങുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഇതൊന്നും വിശ്വസിക്കാന്‍ സാധിക്കുന്നതല്ലെന്ന് വ്യക്തമാണെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നു...
അതേ സമയം അക്കൗണ്ട് ഹാക്ക് ആയതാണെങ്കില്‍ ഇതിനകം അത് തിരിച്ചറിഞ്ഞ് നടി പ്രതികരിക്കുമായിരുന്നില്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്തായാലും ഈ വിഷയത്തില്‍ ഒരു വ്യക്തത വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല അജിത്തും ഹീരയും തമ്മിലുള്ള ബന്ധം നടക്കാതെ പോയത് തന്നെ നടിയുടെ അമ്മയുണ്ടാക്കിയ പ്രശ്‌നം കാരണമാണ്. അജിത്തും ഹീരയും തമ്മില്‍ പ്രണയത്തിലകപ്പെട്ടാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ മകളുടെ കരിയര്‍ പ്രതിസന്ധിയിലാവുമെന്ന് കരുതി ഹീരയുടെ അമ്മ അവരുടെ വിവാഹത്തിന് എതിരായിരുന്നു എന്നും ഇതാണ് ആ ബന്ധം തകരാന്‍ കാരണമെന്നുമാണ് പറയപ്പെടുന്നത്.


Click it and Unblock the Notifications











