എന്നെ സഹായിക്കാന്‍ ആരുമില്ല, പോലീസുകാര്‍ പോലും അവര്‍ക്കൊപ്പം! പൊട്ടിക്കരഞ്ഞ് പീറ്ററിന്റെ മുന്‍ഭാര്യ

By Prashant V R

താരപുത്രി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹത്തിന് പിന്നാലെയുളള വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 27നായിരുന്നു വനിതയും പീറ്റര്‍ പോളും തമ്മിലുളള വിവാഹം നടന്നത്. ബിഗ് ബോസ് താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. വനിതയുമായുളള വിവാഹത്തിന് തൊട്ടുപിന്നാലെയാണ് പീറ്ററിനെതിരെ മുന്‍ഭാര്യ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്.

താനുമായി വിവാഹ മോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം കഴിച്ചതെന്നായിരുന്നു മുന്‍ഭാര്യ ഹെലന്‍ എലിസബത്ത് ആരോപിച്ചത്. പീറ്ററിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു മുന്‍ഭാര്യ തുറന്നുപറഞ്ഞത്. പിന്നാലെ പണം കൈപറ്റാനുളള ശ്രമമാണെന്നും എലിസബത്തിന്റെ ആരോപണങ്ങളില്‍ സത്യമില്ലെന്നും വനിതാ വിജയകുമാര്‍ പറഞ്ഞിരുന്നു.

നിയമപരമായി

നിയമപരമായി ഇതിനെ നേരിടുമെന്നുമായിരുന്നു എലിസബത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വനിതയുടെ മറുപടി. തുടര്‍ന്ന് പിതാവിനെതിരെ എലിസബത്തിന്റെ മകനും രംഗത്തുവന്നിരുന്നു. വനിത വിജയകുമാറിന്റെ മൂന്നാം വിവാഹത്തെ വിമര്‍ശിച്ച് ചില തമിഴ് താരങ്ങളും എത്തിയിരുന്നു. പീറ്ററിന്റെ മുന്‍ഭാര്യയ്ക്ക് പിന്തുണയുമായി നടി ലക്ഷ്മി രാമകൃഷ്ണനായിരുന്നു ആദ്യം രംഗത്തെത്തിയത്.

വനിതയെ വിമര്‍ശിച്ച്

വനിതയെ വിമര്‍ശിച്ച് രംഗത്തെത്തിയ താരം എലിസബത്തിനൊപ്പം നില്‍ക്കുകയായിരുന്നു. പിന്നാലെ പീറ്റര്‍ പോളിന്റെ മുന്‍ഭാര്യയുമായി ലക്ഷ്മി രാമകൃഷ്ണന്‍ നടത്തിയ വീഡിയോ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ പോലും പീറ്ററിനൊപ്പം ആണെന്നും സഹായിക്കാനാരുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എലിസബത്ത് ലക്ഷ്മിക്കു മുന്‍പിലെത്തിയത്.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
എനിക്ക് രണ്ട് കുട്ടികളുണ്ട്

എനിക്ക് രണ്ട് കുട്ടികളുണ്ട്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും. പോലീസ് സ്‌റ്റേഷനില്‍ പോലും എനിക്ക് സഹായം ലഭിച്ചിട്ടില്ല. ഇവര്‍ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മാത്രമല്ല, എനിക്കെതിരെയും വളരെ മോശമായ ആരോപണങ്ങളാണ് നടത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഞാന്‍ മറ്റൊരാളുടെ കൂടെ ഒളിച്ചോടി ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.എലിസബത്ത് പറയുന്നു.

ഞാന്‍ എന്റെ ഭര്‍ത്താവിന്

ഞാന്‍ എന്റെ ഭര്‍ത്താവിന് നല്ല ഭാര്യയും കുട്ടികള്‍ക്ക് നല്ല അമ്മയുമാണ്. ഇതുവരെ എന്റെ ഭാഗത്തുനിന്നും ഒരു മോശം കാര്യവും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. തുടര്‍ന്ന് പീറ്ററിനെ പോലെ ഒരാള്‍ക്ക് എലിസബത്തിനെ പോലെ ഒരാളെ ഭാര്യയായി കിട്ടാന്‍ അര്‍ഹതയില്ലെന്നായിരുന്നു ലക്ഷ്മി രാമകൃഷ്ണന്‍ പ്രതികരിച്ചത്. പീറ്ററിന് ഒന്നിലധികം ജീവിതം തുടങ്ങാമെങ്കില്‍ എലിസബത്ത് ഇനി മുതല്‍ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കണമെന്നും ലക്ഷ്മി പറയുന്നു.

സ്വന്തം ഭര്‍ത്താവ്

സ്വന്തം ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയിട്ടും തളരാതെ പൊരുതുന്ന എലിസബത്ത് ഇന്നത്തെ സമൂഹത്തിന് പ്രചോദനമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ലക്ഷ്മിയുടെ ഈ വീഡിയോയ്ക്ക് പിന്നാലെയാണ് വനിത വിജയകുമാര്‍ നടിക്കെതിരെ രംഗത്തെത്തിയത്. വീഡിയോ അഭിമുഖത്തിനായി ലക്ഷ്മിയുമായി സംസാരിക്കണമെന്ന് ചാനലിനെ അറിയിച്ച വനിത, അഭിമുഖം തുടങ്ങിയ ശേഷം ലക്ഷ്മിയെ കടന്നാക്രമിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. വീഡിയോ അഭിമുഖത്തിലെ മുഴുവന്‍ സമയവും വനിതയായിരുന്നു കൂടുതല്‍ സംസാരിച്ചത്.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X