'കബളിപ്പിക്കപ്പെട്ട ശേഷം മറ്റൊരിടത്ത് അവസരങ്ങൾ ലഭിക്കുമോയെന്നറിയാൻ അവർ ആവർത്തിച്ച് കിടക്ക പങ്കിടുന്നു'

ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ വലിയ രീതിയിലുള്ള ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിലെ സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളെ ചെറുക്കാന്‍ കൂടുതൽ സ്ത്രീകളെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മീ ടൂ പ്രസ്ഥാനത്തിന്‍റെ പ്രധാന പ്രയോക്താവായ തമിഴ് ഗായിക ചിന്മയി ശ്രീപദയും പറഞ്ഞിരുന്നു. മീടു ആരോപണം നടത്തിയതിന്‍റെ ഫലമായി വലിയ നഷ്ടം കരിയറിൽ നേരിടേണ്ടി വന്നിട്ടുള്ള ​ഗായികയാണ് ചിന്മയി.

അതുപോലെ തനിക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ മടി കൂടാതെ വെളിപ്പെടുത്തിയിട്ടുള്ള നടിയാണ് കസ്തൂരി. താരസംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരാൾ പിൻഭാ​ഗത്ത് നുള്ളിയെന്നാണ് കസ്തൂരി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി.

Kasthuri Shankar Hema Committee Report

മിന്നമ്പലമെന്ന യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കസ്തൂരി. നേരായ മാർ​ഗത്തിലൂടെ മുൻനിര നടിമാരായ അഭിനേത്രികളെ തനിക്ക് അറിയാമെന്ന് പറഞ്ഞാണ് കസ്തൂരി സംസാരിച്ച് തുടങ്ങുന്നത്. മീ ടൂ മൂവ്‌മെൻ്റിന്റെ സമയത്ത് പറഞ്ഞതിനോട് സമാനമായ കാര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെയും പുറത്ത് വന്നിരിക്കുന്നത്.

ഹേമ കമ്മിറ്റി ഏഴ് വർഷത്തോളം ഇതേക്കുറിച്ച് അന്വേഷിക്കുകയും മീ ടൂ മൂവ്‌മെൻ്റിന്റെ സമയത്തുള്ള കാര്യങ്ങൾ ശരിയാണെന്ന് ഒരിക്കൽക്കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് മാത്രം. അതുപോലെ കൈക്കൂലി വാങ്ങലും കൊള്ളയും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസിലാക്കേണ്ടതുണ്ട്. അവസരം ലഭിക്കാൻ വേണ്ടി മാത്രം പുരുഷന്മാരുമായി കിടക്ക പങ്കിടുന്നത് കൈക്കൂലി നൽകുന്നതിന് തുല്യമാണ്.

എന്നാൽ ബലപ്രയോഗത്തിലൂടെ അനുനയിപ്പിക്കുക എന്നത് കവർച്ചയ്ക്ക് തുല്യമാണ്. ഇത്തരം കാര്യങ്ങൾ അനുഭവിച്ചവർ വെളിപ്പെടുത്തുമ്പോൾ അവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്നതാണ് മറ്റൊരു കാര്യം. ചിന്മയിക്ക് എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണല്ലോ. അവർക്ക് ഇപ്പോൾ ഉപജീവനമാർഗങ്ങൾ തീരെയില്ല. സിനിമ തൊഴിലാളികൾ ആവശ്യമുള്ള ഒരു തൊഴിലിടമാണ്. സിനിമയിൽ വന്നാൽ വെയിലത്ത് ജോലി ചെയ്യേണ്ടി വരും.

നിങ്ങൾക്ക് ഇരുട്ടിൽ ജോലി ചെയ്യാൻ കഴിയില്ല. ഇരുട്ടിൽ പണിയെടുക്കാൻ കഴിയുന്ന മേഖലയല്ല സിനിമ. മാത്രമല്ല എല്ലാ തൊഴിൽ മേഖലയിലും ന്യൂനതകൾ ഉൾപ്പെടെ ചെറിയ കുറവുകൾ ഉണ്ടാകും. എല്ലാവരും കിടക്കാൻ പങ്കിടാൻ സ്ത്രീകളോട് ആവശ്യപ്പെടാറില്ല. എനിക്കറിയാവുന്ന പല നടിമാരും അഡ്ജസ്റ്റ് ചെയ്യാതെ വലിയ നടിമാരായി മാറിയവരാണ്.

Kasthuri Shankar Hema Committee Report

അതുപോലെ തന്ന ചിലർ നൽകുന്ന ഉറപ്പിൽ വിശ്വസിക്കുകയും ശേഷം അവർക്കൊപ്പം പങ്കുവെക്കുകയും ചെയ്യുന്ന ചിലരുണ്ട്. കിടങ്ക പങ്കിട്ടശേഷം വാ​ഗ്ദാനങ്ങൾ പാലിക്കപ്പെട്ടെന്ന വരില്ല. അതിനാൽ ഇരയായവർ ശേഷവും മറ്റൊരിടത്ത് അവസരങ്ങൾ ലഭിക്കുമോ എന്നറിയാൻ അവർ ആവർത്തിച്ച് കിടക്ക പങ്കിടുന്നു എന്നാണ് കസ്തൂരി പറഞ്ഞത്.

ഗാനരചയിതാവ് വൈരമുത്തുവിനും നടൻ രാധാ രവിക്കുമെതിരെ പീഡനാരോപണങ്ങൾ ഉന്നയിച്ചതിനുശേഷം ഡബ്ബിംഗിൽ നിന്ന് വിലക്കപ്പെട്ടതിന്‍റെ അനുഭവം ചിന്മയി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങളില്‍ വേഗമേറിയതും സെൻസിറ്റീവുമായ ഒരു നീതിന്യായ വ്യവസ്ഥയുടെ ആവശ്യകതയുണ്ടെന്നും ചിന്മയി പറഞ്ഞിരുന്നു. ചിന്മയിയും കസ്തൂരിയും ഖുശ്ബുവും മാത്രമല്ല നടൻ വിശാൽ അടക്കമുള്ളവരും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എത്തിയിരുന്നു.

അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണമെന്നാണ് വിശാൽ പറ‍ഞ്ഞത്. മലയാളത്തിലെ അമ്മയ്ക്ക് തുല്യമായ തമിഴ്നാട്ടിലെ താരസംഘടനയാണ് നടികർ സംഘം.

തമിഴ് സിനിമയിലെ ലൈം​ഗികാതിക്രമം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ പരിശോധിക്കാൻ തമിഴ് താരസംഘടന അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘടന ജനറൽ സെക്രട്ടറി കൂടിയായ വിശാൽ അറിയിച്ചു. നടികൾക്ക് ബൗൺസർമാരെ നിയമിക്കേണ്ട അവസ്ഥയാണുള്ളതെന്നും വിശാൽ കൂട്ടിച്ചേർത്തു.

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X