»   » വിജയുടെ തെറി കണ്ടു കഴിഞ്ഞ് നയന്‍താര അഭിപ്രായം പറയുന്നു

വിജയുടെ തെറി കണ്ടു കഴിഞ്ഞ് നയന്‍താര അഭിപ്രായം പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഏപ്രില്‍ 14 ന് റിലീസ് ചെയ്ത തെറിയുടെ പുകിലാണ് ഇപ്പോള്‍ തമിഴകത്ത്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് പല സെലിബ്രിറ്റികളും രംഗതത്തെിയിരുന്നു. നയന്‍താര പക്ഷെ അങ്ങനെ പറയാനൊന്നും നിന്നില്ല, തന്റെ ബിസി ഷെഡ്യൂളില്‍ അല്പ സമയം മാറ്റിവച്ച് തിയേറ്ററില്‍ പോയി തെറി കണ്ടു.

സിനിമ മികച്ചൊരു എന്റര്‍ടൈന്‍മെന്റാണെന്നാണ് നയന്‍താര പറയുന്നത്. വില്ല് എന്ന ചിത്രത്തിലെ തന്റെ കോ-സ്റ്റാര്‍ കൂടെയായ വിജയ് യുടെ അഭിനയത്തെ പുകഴ്ത്താനും നയന്‍താര മറന്നില്ല.

nayans

വിജയ് നായകനായതുകൊണ്ട് മാത്രമല്ല, അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമായതുകൊണ്ട് കൂടെയാണ് നയന്‍താര സിനിമ കണാന്‍ എത്തിയത്. അറ്റ്‌ലി ആദ്യമായി സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രത്തിലെ നായികയാണ് നയന്‍. ബ്രേക്കപ്പിന് ശേഷം തിരിച്ചുവന്ന നയന്‍താരയുടെ ആദ്യത്തെ ചിത്രവും രാജാറാണിയാണ്.

നേരത്തെ ചിത്രത്തില്‍ സമാന്ത അവതരിപ്പിച്ച മിത്ര എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചത് നയന്‍താരയെ ആയിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചു.

English summary
Actress Nayanthara who is busy acting in many films at a time has taken time out of her busy schedule to watch 'Theri' on its day of release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam