വിശാലിന്റെ പായും പുലിയ്ക്ക് ഗ്രീന്‍ സിഗ്നല്‍, നാളെ പ്രദര്‍ശനത്തിനെത്തും
വിശാല്‍ നായകനായി എത്തുന്ന പായും പുലി പ്രശ്‌നങ്ങള്‍ അവസാനിച്ച് നാളെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴ് നാട്ടിലെ തിയറ്ററുടമകളുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു.
എന്നാല്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് പായും പുലി നാളെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നായകന്‍ വിശാല്‍ പറയുന്നു. വിശാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈക്കാര്യം അറിയിച്ചത്.

രജനികാന്തിന്റെ ലിംഗയുടെ നിര്‍മ്മാതാക്കളായ വെന്ദര്‍ മൂവീസാണ് പായും പുലിയുടെയും നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ലിംഗയുടെ പ്രദര്‍ശനത്തിലൂടെ തിയറ്റര്‍ ഉടമകള്‍ക്ക് വലിയ നഷ്ടം തന്നെ നേരിടേണ്ടി വന്നു. എന്നാല്‍ ഈ നഷ്ടം പരിഹരിക്കാതെ പായും പുലി പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നത്.
തമിഴ് നാട്ടിലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തുന്നത്. പാണ്ഡ്യനാട് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സുശീന്ദ്രനും വിശാലും ഒന്നിക്കുന്ന ചിത്രമാണ് പായും പുലി. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications