For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമല്‍ ഹാസൻ്റെ മകൾക്ക് എത്ര കാമുകന്മാരുണ്ട്; പ്രണയത്തെ കുറിച്ച് അന്വേഷിച്ചയാള്‍ക്ക് ചുട്ടമറുപടി കൊടുത്ത് ശ്രുതി

  |

  ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ ആയത് കൊണ്ട് തന്നെ ശ്രുതി ഹാസന് ചെറിയ പ്രായത്തില്‍ തന്നെ ജനശ്രദ്ധ ലഭിച്ചിരുന്നു. താരപുത്രി സിനിമയിലേക്ക് എത്തിയതോടെ ആ സ്‌നേഹം കരിയറിന്റെ വളര്‍ച്ചയിലേക്കും സഹായിച്ചു. തമിഴിലും തെലുങ്കിലുമൊക്കെയായി ശ്രുതി സജീവമായി നില്‍ക്കുകയാണ്. എങ്കിലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലാണ് താരപുത്രി വാര്‍ത്തകളില്‍ നിറയാറുള്ളത്. വര്‍ഷങ്ങളോളം നീണ്ട പ്രണയം ശ്രുതി അവസാനിപ്പിച്ചിരുന്നു.

  കഴിഞ്ഞൊരു വര്‍ഷമായി ശ്രുതി മറ്റൊരു പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ആണ്‍സുഹൃത്തുക്കളുടെ കൂടെയുള്ള ശ്രുതിയുടെ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകര്‍ ആ സംശയവുമായി വീണ്ടുമെത്തി. പലപ്പോഴും തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും നടി തന്നെ മറുപടി പറയാറുണ്ട്. ഇപ്പോഴിതാ കാമുകന്മാരെ കുറിച്ചുള്ള ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  ഇന്‍സ്റ്റാഗ്രാം പേജില്‍ (Ask Me Anything) എന്ന സെക്ഷനില്‍ ശ്രുതി ഹാസനും പങ്കെടുത്തിരുന്നു. താരപുത്രിയോട് പല തരത്തിലുള്ള ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് വളരെ സംയമനത്തോടെയാണ് ശ്രുതി മറുപടി നല്‍കിയതും. ഇതിനിടയിലാണ് ഒരാള്‍ കാമുകന്മാരെ കുറിച്ചുള്ള ചോദ്യവുമായി എത്തിയത്. 'നിങ്ങള്‍ക്ക് എത്ര കാമുകന്‍ ഉണ്ട് എന്നായിരുന്നു' ഒരാള്‍ ശ്രുതിയോട് ചോദിച്ചത്. വളരെ പെട്ടെന്ന് നടന്ന നടി അതിന് മറുപടി നല്‍കുകയും ചെയ്തു.

  'നിങ്ങള്‍ക്ക് എത്ര കമുകിയാണ് ഉള്ളത് എന്ന മറുചോദ്യമാണ് ശ്രുതി മുന്നോട്ട് വെച്ചത്. എനിക്ക് തോന്നുന്നു പൂജ്യം ആയിരിക്കും. അല്ലെങ്കില്‍ പകുതിയെ ഉണ്ടാവുകയുള്ളു എന്നുമാണ് ശ്രുതി നല്‍കിയ മറുപടി. വിമര്‍ശിക്കാനെന്ന രീതിയില്‍ ചോദ്യം ചോദിച്ചയാള്‍ക്ക് മറ്റൊന്നും തിരിച്ച് പറയാന്‍ സാധിക്കാത്ത തരത്തിലുള്ള ചുട്ടമറുപടിയാണ് താരപുത്രി നല്‍കിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ ആരാധകരിലൂടെ സോഷ്യല്‍ മീഡിയ ഈ വാക്കുകള്‍ ഏറ്റെടുത്തു.

  അമ്മായിയച്ഛന്റെ മുന്നില്‍ വീണ്ടും ഹീറോ ആയി ഹരി; ഭര്‍ത്താവിന്റെ സ്‌നേഹം കാണിച്ച് ഹരിയും ശിവനും

  ശ്രുതി ഹാസനും ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹസാറികും തമ്മില്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരുന്നു. നടിയുടെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കാന്‍ എത്തിയത് മുതലായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഡല്‍ഹി സ്വദേശിയായ ശാന്തനുവിനൊപ്പം നിരവധി യാത്രകളും പാര്‍ട്ടിയുമൊക്കെ ശ്രുതി നടത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോട്ടോസ് പുറത്ത് വന്നതോടെയാണ് താരപുത്രിയുടെ മറ്റൊരു പ്രണയകഥ എല്ലാവരും ആഘോഷമാക്കിയത്.

  ഞാൻ ഇംഗ്ലീഷ് സംസാരിച്ചത് അയാളെ ചൊടിപ്പിച്ചു, നേരിട്ട മോശം അനുഭവത്തെ കുറിച്ച് റിമ കല്ലിങ്കൽ

  നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

  തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍പൊരിക്കല്‍ ശ്രുതി പറഞ്ഞിരുന്നു. ജനിച്ചത് മുതല്‍ തന്റെ കാര്യങ്ങള്‍ പൊതുസമൂഹത്തിനും അറിയാവുന്നതാണ്. തനിക്കൊരു നല്ല വ്യക്തി ജീവിതം കിട്ടിയതില്‍ സന്തോഷമാണ് ഉള്ളതെന്നും അതിലൂടെ താനിങ്ങനെ ജീവിച്ച് പോവുകയാണെന്നുമാണ് നടി മുന്‍പ് പറഞ്ഞിട്ടുള്ളത്. എന്തായാലും ശ്രുതി വീണ്ടും പ്രണയത്തിലായെങ്കില്‍ അതിന്റെ സന്തോഷം തങ്ങള്‍ക്കും ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് അമേരിക്കന്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ മൈക്കില്‍ കോര്‍സലോയുമായി നടി പ്രണയത്തിലായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയബന്ധത്തിന് ശേഷം ഇരുവരും ഒരുമിച്ചായിരുന്നു. എന്നാല്‍ പിന്നീടിത് വേണ്ടെന്ന് വെച്ചു.

  'വാർത്തകളിലൂടെ അറിഞ്ഞ സൽമാൻ ഖാൻ ആയിരുന്നില്ല നേരിട്ട് കണ്ടപ്പോൾ', ഭായ് ജാനെ കുറിച്ച് ടൊവിനോ തോമസ്!

  English summary
  Here's How Shruthi Haasan Shutdown A Troll, Who Asked About Her Break-ups
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X