For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവിയെ വിവാഹം കഴിക്കാമോ? നടിയുടെ അമ്മയുടെ ചോദ്യത്തിന് കമല്‍ ഹാസന്‍ നല്‍കിയ മറുപടിയിങ്ങനെ

  |

  അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന അപൂര്‍വ്വം നായകന്മാരില്‍ ഒരാളാണ് കമല്‍ ഹാസന്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെ സ്ഥിരം സാന്നിധ്യമായതോടെ ഉലകനായകന്‍ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു. കരിയറിന്റെ തുടക്കത്തില്‍ താരപദവി സ്വന്തമാക്കാന്‍ ആയിരുന്നില്ല കമല്‍ ഹാസന്‍ ശ്രമിച്ചത്. പകരം വേറിട്ട കഥയും കഥാപാത്രങ്ങളുമൊക്കെ ചെയ്യാന്‍ ശ്രമിച്ചു. ഇന്നും താരത്തിന്റെ പേര് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരുന്നത് ഇത്തരത്തിലുള്ള നിരവധി വേഷങ്ങളായിരിക്കും.

  ഇന്ത്യയിലെ ഒട്ടുമിക്ക താരസുന്ദരിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീദേവിയും കമല്‍ ഹാസനും തമ്മിലുള്ള കോംബോ ആണിപ്പോള്‍ ചര്‍ച്ചയാവുന്നത്. അകാലി രാജ്യം, വസന്ത കോകില, ഓക്ക രാധ ഇടാറു കൃഷ്ണലു, എന്നിങ്ങനെ നിരവധി സിനിമകളിലാണ് രണ്ടാളും ഒരുമിച്ചഭിനയിച്ചത്. സ്‌ക്രീനിലെ കെമിസ്ട്രി കണ്ട് താരങ്ങള്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചവരും വിവാഹം ആലോചിച്ചവരുമൊക്കെ ഉണ്ട്. അതില്‍ പ്രധാനം കമല്‍ ഹാസനോട് നടിയുടെ അമ്മ തന്നെ വിവാഹം ആലോചിച്ച കഥയാണ്.

  അക്കാലത്ത് ശ്രീദേവിയെ വിവാഹം കഴിക്കാമോ എന്ന് കമല്‍ ഹാസനോട് നടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. ആ വിവാഹാഭ്യര്‍ഥന കമല്‍ ഹാസന്‍ പെട്ടെന്ന് നിരസിച്ചിരുന്നില്ല. കാരണം കമലിന്റെ സഹോദരിമാരില്‍ ഒരാള്‍ ആയിട്ടാണ് ശ്രീദേവി അദ്ദേഹത്തെ കണ്ടിരുന്നത്. സിനിമയില്‍ രണ്ടാളും തമ്മില്‍ നിരവധി പ്രണയരംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ ഫിലീംഗ്‌സ് ഒന്നും ശ്രീദേവി പുറത്ത് കാണിച്ചിരുന്നില്ല. ശ്രീദേവി എപ്പോഴും സാര്‍ എന്ന് വിളിച്ച് ഒരു സഹോദരി ബന്ധം ഉടലെടുത്തിരിക്കുന്നതിനാല്‍ തനിക്കും അവരോട് അത്തരമൊരു അഭിപ്രായം ഇല്ലെന്നാണ് കമല്‍ ശ്രീദേവിയുടെ അമ്മയോട് പറഞ്ഞത്.

  അമ്മയും കമല്‍ ഹാസനും തമ്മില്‍ നടത്തിയ ഈ സംഭാഷങ്ങളൊന്നും ശ്രീദേവി അറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതിന് ശേഷമാണ് ഈ കഥകളൊക്കെ ശ്രീദേവി പോലും അറിയുന്നത്. ശ്രീദേവിയുടെ വിവാഹം വളരെ വൈകി പോയത് കൊണ്ട് അവരുടെ അമ്മ സമ്മര്‍ദ്ദം താങ്ങാനാവാതെ മാനസികമായി ഒരുപാട് വിഷമിച്ചിരുന്നതായി പല പ്രമുഖരും പറഞ്ഞിരുന്നു. എല്ലാത്തിനും ഒടുവില്‍ 1996 ലാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ബോണി കപൂറും ശ്രീദേവിയും തമ്മില്‍ വിവാഹിതരാവുന്നത്.

  ഭര്‍ത്താവുമായി പിരിഞ്ഞതോടെ പ്ലാന്‍ ചെയ്തതെല്ലാം പൊളിഞ്ഞു; വിവാഹമോചന ശേഷമുള്ള കാര്യങ്ങളെ കുറിച്ച് സാമന്ത

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  ബോണിയുടേത് രണ്ടാം വിവാഹമായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടപ്പെട്ട ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. 2018 ല്‍ ശ്രീദേവി അപ്രതീക്ഷിതമായി അന്തരിച്ചതോടെയാണ് ആ ബന്ധം അവസാനിക്കുന്നത്. കമല്‍ ഹാസനും ഒന്നിലധികം വിവാഹം കഴിച്ച് കുടുംബസ്ഥനായി. ആദ്യ വിവാഹബന്ധങ്ങള്‍ വേര്‍പിരിയുന്നതിന് അനുസരിച്ച് അദ്ദേഹം മറ്റ് വിവാഹം കഴിച്ചു. ഏറ്റവുമൊടുവില്‍ നടി ഗൗതമിയുമായി ലിവംഗ് റിലേഷനില്‍ ഏര്‍പ്പെടുകയും അതും വേര്‍പിരിയുകയും ചെയ്തു. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ച് തമിഴ്‌നാട്ടില്‍ തരംഗമുണ്ടാക്കി കഴിയുകയാണ് താരം.

  English summary
  Here's Why Kamal Hassan Reject Sridevi's Marriage Proposal By Her Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X