ചിമ്പുവിന്റെ ചിത്രത്തില്‍ നിന്ന് നായിക ഇറങ്ങി പോയി
ചിമ്പുവും വിവാദങ്ങളും പരസ്പര പൂരകമാണ്. ചിമ്പു എവിടെയുണ്ടോ അവിടെ വിവാദമുണ്ടാകുമെന്നത് പറഞ്ഞുവച്ച സത്യമാണ്. ഒപ്പം അഭിനയിച്ച നയന്‍താര, ഹന്‍സിക തുടങ്ങിയ മിക്ക നടിമാര്‍ക്കുമൊപ്പവും ചിമ്പു ഗോസിപ്പു കോളത്തില്‍ നിറഞ്ഞു നിന്നിട്ടുണ്ട്.
ഇപ്പോള്‍ വിഷയം പുതിയ ചിത്രത്തില്‍ നിന്നും നായിക ഇറങ്ങിപ്പോയതാണ്. ഡേറ്റിന്റെ പ്രശ്‌നമാണെന്നാണ് അണിയറയിലെ വിശദീകരണം. എന്നാലതല്ലെന്ന് ഗോസിപ്പുകാര്‍ കാരണ സഹിതം വ്യക്തമാക്കുന്നു.

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലെ നായികയായി കണ്ടെത്തിയ പല്ലവി സുഭാഷാണ് ഷൂട്ടിങ് പാതിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്.
ഡേറ്റിന്റെ പ്രശ്‌നമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുമ്പോള്‍, ഒരു ചിത്രം പാതിയില്‍ നിര്‍ത്തിയിട്ടാണോ അടുത്ത ചിത്രത്തിലേക്ക് പോകുന്നതെന്നാണ് പാപ്പരസികളുടെ ചോദ്യം. 45 ദിവസത്തെ ഷൂട്ടിങ് പല്ലവി പൂര്‍ത്തിയാക്കിയതാണ്. ഇനി പത്ത് ദിവസം കൂടെ മാത്രമേ വേണ്ടിയിരുന്നുള്ളൂ.
അതിനിടയിലാണ് നായികയുടെ ഇറങ്ങിപ്പോക്ക്. ഇതോടെ പുതിയ നായികയെ തേടുകയാണ് ടീം. ചിമ്പുവിനും ഗൗതമിനും പുതിയൊരു നായികയെ വൈകാതെ കിട്ടുമെന്നും വിണ്ണൈത്താണ്ടി വരുവായയുടെ വിജയം വീണ്ടും ആവര്‍ത്തിയ്ക്കുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications