തമിഴ് നായികമാര്‍ക്ക് ചിമ്പു വിരോധം
തമിഴകത്തിന്റെ നോട്ടി ബോയ് ആണ് ചിമ്പു, സ്‌ക്രീനിലെന്ന പോലെതന്നെ ജീവിതത്തിലും അല്‍പം കടന്ന കുസൃതികള്‍ ചിമ്പുവിന്റെ പതിവാണ്. പലപ്പോഴും കൂടെ അഭിനയിക്കുന്ന നായികമാരാണ് ചിമ്പുവിന്റെ ഇത്തരം കുസൃതികള്‍ക്ക് ഇരകളാവാറുള്ളത്. കുറച്ചുകാലമായി ഇത് ചിമ്പുവിന്റെ ഒരു രീതിയാണ്. പക്ഷേ ഇപ്പോള്‍ ചിമ്പുവിന്റെ ഈ സ്വഭാവനത്തിന് തിരിച്ചടി കിട്ടാന്‍ തുടങ്ങിയിരിക്കുകയാണ്.
ചിമ്പു നായകനാകുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നായികനടിമാര്‍ തയ്യാറാകുന്നില്ലത്രേ. മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ചിത്രങ്ങളാണെങ്കില്‍പ്പോലും ചിന്വുവാണ് നായകനെങ്കില്‍ നായികമാര്‍ പലരും ആ ഓഫര്‍ വേണ്ടെന്നു വെയ്ക്കുകയാണ്. തമിഴകത്തെ സ്ഥിരം നായികമാരില്‍ ഭൂരിപക്ഷം പേരും ചിമ്പു അലര്‍ജി കാണിയ്ക്കുകയാണ്. ഇതോടെ ചിന്വുവിനെ നായകനാക്കുന്ന ചിത്രങ്ങള്‍ക്കായി അന്യഭാഷാ താരങ്ങളെ തിരയേണ്ട അവസ്ഥയിലാണ് സംവിധായകര്‍.

നായികമാരുടെ ചിമ്പു വിരോധം കാരണം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ് ഒരു സംവിധായകന്‍ പാണ്ഡ്യരാജ് ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രവും രണ്ടാമത്തേത് ഗൗതം മേനോന്‍ ചിത്രവുമാണ്. രണ്ടു ചിത്രങ്ങളുടെയും ജോലികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും നായികമാരെകിട്ടിയിട്ടില്ല. പാണ്ഡ്യരാജിന്റെ ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടും നായികയാരാണെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഷെഡ്യൂള്‍ തുടങ്ങണമെങ്കില്‍ നായികയെ കിട്ടണം എന്ന അവസ്ഥയിലാണ് പടമിപ്പോള്‍.
ഗൗതം മേനോന്റെ അവസ്ഥയും മറിച്ചല്ല, സൂര്യയും വിക്രവുമെല്ലാം തഴഞ്ഞ ധ്രുവനച്ചത്തിരമാണ് ചിന്വുവിനെ വച്ച് തയ്യാറാക്കാന്‍ ഗൗതം തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിന് പന്നാലെതന്നെ അടുത്ത പാരയും വന്നു, നായികയെ കിട്ടാനില്ല. വിളിച്ചവരൊന്നും ചിമ്പുവിന്റെ നായികമാരാകാന്‍ തയ്യാറാകുന്നില്ലത്രേ. ഇപ്പോള്‍ മലയാളത്തില്‍ നിന്നോ, ബോളിവുഡില്‍ നിന്നോ നായികയെ കിട്ടുമോയെന്ന അന്വേഷണത്തിലാണ് ഗൗതം എന്നാണ് കേള്‍ക്കുന്നത്.
നടി നയന്‍താരയുമായുള്ള പ്രണയത്തോടെയാണ് ചിമ്പുവിന്റെ ഇമേജ് മോശമാകാന്‍ തുടങ്ങിയത്. നയന്‍സുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ ചിമ്പു നെറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇപ്പോള്‍ മായാത്ത കറയായി ഇത് നയന്‍താരയുടെ ജീവിതത്തില്‍ കരിനിഴല്‍ വീശുന്നുണ്ട്. അറിഞ്ഞുകൊണ്ട് ഈ ഗതി വരുത്തിവെയ്ക്കാന്‍ പുത്തന്‍ നായികമാരൊന്നും തയ്യാറാകുന്നില്ലെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











