ഓവിയയുടെ പുതിയ ചിത്രം ഹൈക്കോടതി തടഞ്ഞു, കാരണം നായകന്‍!!
ബിഗ് ബോസ് എന്ന ചിത്രത്തിന് ശേഷം തമിഴകത്ത് പുതിയ തരംഗമായി മാറിയിരിയ്ക്കുകയാണ് ഓവിയ. ബിഗ് ബോസിന് ശേഷം ഓവിയയുടേതായി ഏറ്റവും ആദ്യം റിലീസ് ചെയ്ത ചിത്രമായിരുന്നു 90 എം എല്‍. ചിത്രം വന്‍ വിവാദമാവുകയും ഓവിയയെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം ഉയരുകയും ഉണ്ടായി.
ഇപ്പോഴിതാ ഓവിയയുടെ രണ്ടാം ഇന്നിങ്‌സിലെ രണ്ടാമത്തെ സിനിമയും വിവാദത്തില്‍. ചിത്രത്തിന്റെ റിസീസ് തടഞ്ഞു നിര്‍ത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. കളവാണി 2 എന്ന ചിത്രമാണ് വിവാദത്തിലായിരിയ്ക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെയല്ല, ചിത്രത്തിലെ നായകനെതിരെ വന്ന കേസ് കാരണമാണ് സിനിമയുടെ റിലീസ് തടഞ്ഞത് എന്ന് സംവിധായകന്‍ സര്‍കുണം പറഞ്ഞു. വിമല്‍ ആണ് ചിത്രത്തിലെ നായകന്‍.

ശ്രീ ധനലക്ഷ്മി ഫിലിംസിന്റെ കുമരനാണ് കളവാണി 2 ന്റെ റിലീസ് തടഞ്ഞു നിര്‍ത്താന്‍ ഹര്‍ജി കൊടുത്തത്. വിമലും ശ്രീ ധനലക്ഷ്മി ഫിലിംസും തമ്മിലുള്ള പ്രശ്‌നമാണ് സിനിമയുടെ റിലീസ് നിര്‍ത്തിവയ്ക്കാന്‍ കാരണം


Click it and Unblock the Notifications











