Dhanush: ധനുഷ് മകനാണെന്ന ദമ്പതികളുടെ വാദം കോടതി തള്ളി! സര്‍ട്ടിഫിക്കറ്റ് കെട്ടിചമച്ചതാണെന്ന് ആരോപണം!
പ്രശസ്തിയിലെത്തുന്ന പലതാരങ്ങള്‍ക്കുമെതിരെ ആരോപണങ്ങളുമായി പലരും എത്താറുണ്ട്. മകന്‍, അച്ഛന്‍, ഭര്‍ത്താവ് എന്നിങ്ങനെ പല അവകാശവാദങ്ങളുമായിട്ടാണ് പലരും വരാറുള്ളത്. അടുത്തിടെ നടന്‍ ധനുഷിനായിരുന്നു ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയനാവേണ്ടി വന്നിരുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികളായിരുന്നു രംഗത്തെത്തിയത്.

ആര്‍ കതിരേശന്‍, മീനാക്ഷി എന്നീ ദമ്പതികളായിരുന്നു ധനുഷ് തങ്ങളുടെ മകനാണെന്നും ചെറുപ്പത്തില്‍ നാട് വിട്ട് പോവുകയായിരുന്നെന്നും വെളിപ്പെടുത്തിയത്. ധനുഷിന്റേത് എന്ന് പേരില്‍ ഒരു ചിത്രവും ഇവര്‍ കൊണ്ടു വന്നിരുന്നു. വാര്‍ത്ത കേട്ടതോടെ തമിഴ് സിനിമാ ലോകവും ഞെട്ടലിലാലിയുരുന്നു. ടുവില്‍ മദ്രാസ് ഹൈക്കോടതി കേസ് തള്ളികളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു തങ്ങള്‍ക്ക് ചെലിവിന് ആവശ്യമായ തുക ധനുഷ് തരണം എന്ന ആവശ്യവുമായി ദമ്പതികള്‍ കേസുമായി രംഗത്തെത്തിയത്. ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും അടിസ്ഥാനമാക്കിയാണ് കേസ് തള്ളിയിരിക്കുന്നത്. എന്നാല്‍ ധനുഷ് ഇത് കെട്ടിചമച്ചതാണെന്നാണ് ദമ്പതികളുടെ അവകാശവാദം. ഈ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെ സുചി ലീക്ക്‌സില്‍ പെട്ട നഗ്‌ന വീഡിയോകളുടെ കൂട്ടത്തിലും ധനുഷ് കുടുങ്ങിയിരുന്നു. താരത്തിന്റെ പേരില്‍ ഒന്നിലധികം വീഡിയോസും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലുടെ പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications