»   » ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം തമിഴകത്ത്??താരങ്ങളുടെ പ്രതിഫലം അറിയാം

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം തമിഴകത്ത്??താരങ്ങളുടെ പ്രതിഫലം അറിയാം

By: Nihara
Subscribe to Filmibeat Malayalam

തിരശ്ശീലയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. അഭിനേതാക്കളുടെ താരമൂല്യംകണക്കാക്കുന്നത് കേവലം അഭിനയം മാത്രം മുന്‍നിര്‍ത്തിയല്ല, താരങ്ങള്‍ വാങ്ങിക്കുന്ന പ്രതിഫല തുകയടക്കം നോക്കിയാണ്.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ബോളിവുഡിന്റെ സ്വന്തം സല്‍മാന്‍ ഖാനാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 60 മുതല്‍ 65 കോടി വരെയാണ് താരത്തിന് ലഭിക്കുന്നതെന്നാണ് ഫോബ്‌സ് മാസിക പുറത്തുവിട്ടിരിക്കുന്നത്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിനായി അധികൃതര്‍ സ്റ്റൈല്‍ മന്നന് നല്‍കിയിരിക്കുന്നത് 70 കോടിയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതായത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന താരം തമിഴകത്തിന്‍രെ സ്വന്തം രജനിയാണ്. തമിഴകത്തെ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തുകയെക്കുറിച്ച് അറിയാന്‍ ആകാംക്ഷയില്ലേ...

സിനിമ പരാജയപ്പെട്ടപ്പോള്‍ പ്രതിഫലത്തുക മടക്കി നല്‍കിയ സ്റ്റൈല്‍ മന്നന്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിങ്കയിലൂടെ തിരിച്ചുവന്ന സ്റ്റൈല്‍ മന്നന് ലഭിച്ചത് 60 കോടിയാണ്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ പ്രതിഫലത്തുകയുടെ ഒരുഭാഗം രജനി മടക്കി നല്‍കി. യെന്തിരന്റെ ആദ്യ പതിപ്പില്‍ 45 കോടിയാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ 70 കോടിയാണ് സ്‌റ്റൈല്‍ മന്നന് നല്‍കുന്നതത്രെ.

സിനിമയ്ക്ക് ശേഷവും പ്രതിഫലം വാങ്ങുന്ന ഇളയദളപതി

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതിഫലത്തിന്റെ പ്രധാന ഭാഗവും റിലീസിന് ശേഷം ശേഷിക്കുന്ന ഭാഗവും വാങ്ങുന്ന രീതിയാണ് ഇളയ ദളപതിയുടേത്. തലൈവയില്‍ അഭിനയിച്ചതിന് 15 കോടിയാണ് വിജയ്ക്ക് ലഭിച്ചത്. എന്നാല്‍ തന്റെ അറുപതാമത്തെ സിനിമയായ ഭൈരവയില്‍ അഭിനയിച്ചതിന് 42 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.

തലയുടെ വില അറിയാം

ഒരു വര്‍ഷത്തില്‍ ഒരു സിനിമ എന്ന തീരുമാനത്തിലെത്തിയ തലയുടെ പ്രതിഫലം 40 കോടിയാണ്.

റൊമാന്റിക് ഹീറോയുടെ ശമ്പളം??

തമിഴകത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായ സൂര്യയുടെ പ്രതിഫലത്തെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. സിനിമാ നിര്‍മ്മാണത്തില്‍ സ്വന്തം ബാനറുള്ള താരത്തിന് സിങ്കം 3 യില്‍ അഭിനയിച്ചതിന് 30 കോടിയാണ് ലഭിച്ചത്.

നിര്‍മ്മാണ പങ്കാളിത്തവും പ്രതിഫലവും ആവശ്യപ്പെടുന്ന കമല്‍

സ്വന്തം കമ്പനിയെ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കുകയും ഒപ്പം പ്രതിഫലവും ആവശ്യപ്പെടുന്ന രീതിയുമാണ് കമല്‍ഹാസന്‍ പിന്തുടരുന്നത്.

ഇടയ്ക്ക് കാലിടറിയ വിക്രം

അന്യന്‍, ഐ സിനിമകള്‍ സമ്മാനിച്ച വിജയം പിന്തുടരാന്‍ കഴിയാതെ ഇടയ്ക്ക് കാലിടറിയ വിക്രമിന് 20 കോടിയാണ് ഇപ്പോള്‍ പ്രതിഫലമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുവാക്കളുടെ സ്വന്തം ശിവകാര്‍ത്തികേയന്‍

യുവതലമുറയുടെ ഹരമായി മാറിയ ശിവകാര്‍ത്തികേയന്റെ പ്രതിഫലം 12 കോടിയാണ്. റെമോയുടെ വിജയത്തെത്തുടര്‍ന്നാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്.

നായികമാരില്‍ ഒന്നാം സ്ഥാനത്ത് നയന്‍സ്

തമിഴ് അഭിനേത്രികളില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നയന്‍താരയാണ്. 3-4 കോടിയാണ് താരത്തിന്റെ പ്രതിഫലം. മലയാളത്തില്‍ അഭിനയിക്കുന്നതിന് 75 ലക്ഷമാണ് നായിക വാങ്ങിയത്.

പ്രതിഫലം ഉയര്‍ത്തി അനുഷ്‌ക ഷെട്ടി

ബാഹുബലി സമ്മാനിച്ച വിജയത്തിന് ശേഷമാണ് അനുഷ്‌ക ഷെട്ടി പ്രതിഫലത്തുക വര്‍ധിപ്പിച്ചത്. 4-5 കോടിയാണ് താരത്തിന്റെ ശമ്പളം.

സാമന്തയ്ക്ക് ലഭിക്കുന്നത്

തമിഴിലും തെലുങ്കിലും സജീവമായ സാമന്തയ്ക്ക് മതിഴില്‍ നിന്നും 1.5 കോടിയാണ് ലഭിക്കുന്നത്.

ലേഡി സൂപ്പര്‍ സ്റ്റാര്‍ ത്രിഷയുടെ പ്രതിഫലം

1.5 കോടിയാണ് തമിഴിന്റെ സ്വന്തം നായികയായ ത്രിഷ കൃഷ്ണന്റെ പ്രതിഫലം.

English summary
Tamil Cinema is the second famous and largest film industry in cinema market, and Box office collection in India. There are hundreds of films set up every year. Actors in Tamil cinema getting whopping remunerations for each film. Rajinikanth is a Highest Paid actor in Tamil cinema also in Indian Cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam