രജനീകാന്തിന് 100 കോടി?, വിജയും അജിത്തും പിന്നില്‍, എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങള്‍

By Midhun Raj

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരമാണ് രജനീകാന്ത്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലൂളള സ്റ്റൈല്‍ മന്നന്‌റെ സിനിമകളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ മറ്റു ഭാഷകാരും രജനീ ചിത്രങ്ങള്‍ക്കായി കാത്തിരിക്കാറുണ്ട്. തമിഴ് സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുളള താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ഒരു സിനിമയ്ക്ക് രജനീകാന്ത് ഒകെ പറയുമ്പോള്‍ തന്നെ കോടികളുടെ ബിസിനസാണ് നടക്കുന്നത്.

അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

വിജയ്, അജിത്ത് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ഉയര്‍ന്നുവരുമ്പോഴും ഇപ്പോഴും ഇന്‍ഡസ്ട്രിയുടെ തലപ്പത്ത് ഉണ്ട് രജനീകാന്ത്. സെലക്ടീവായി മാത്രമാണ് സ്റ്റൈല്‍ മന്നന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ മാത്രമാണ് സൂപ്പര്‍താരത്തിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം 2021ല്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങളുടെ ലിസ്റ്റ് ഐംഎംഡിബി പുറത്തുവിട്ടിരിക്കുകയാണ്.

ഇതില്‍ രജനീകാന്ത് തന്നെയാണ് ഒന്നാം

ഇതില്‍ രജനീകാന്ത് തന്നെയാണ് ഒന്നാം സ്ഥാനത്തുളളത്. 100 മുതല്‍ 115 കോടി വരെയാണ് തലൈവര്‍ ഒരു ചിത്രത്തിന് വാങ്ങുന്നതെന്ന് ഐംഎഡിബി റിപ്പോര്‍ട്ടില്‍ പറയുന്നു. രജനി ചിത്രങ്ങള്‍ക്ക് എപ്പോഴും മികച്ച കളക്ഷനും റെക്കോര്‍ഡ് സാറ്റലൈറ്റ് റൈറ്റ് തുകയുമൊക്കെ ലഭിക്കാറുണ്ട്. അതിനാല്‍ പ്രതിഫലത്തിന്‌റെ കാര്യത്തില്‍ സൂപ്പര്‍താരം വിട്ടുവീഴച ചെയ്യാറില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രജനീകാന്തിന് തൊട്ടുപിന്നാലെ

രജനീകാന്തിന് തൊട്ടുപിന്നാലെ പ്രതിഫലത്തിന്‌റെ കാര്യത്തില്‍ മുന്നിലുളളത് ദളപതി വിജയ് ആണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. രജനിക്ക് ശേഷം തമിഴ് സിനിമയില്‍ എറ്റവും താരമൂല്യമുളള നടനായി മാറിയിരിക്കുകയാണ് വിജയ്. ദളപതി വിജയുടെ സിനിമകള്‍ക്കും കോടികളുടെ ബിസിനസാണ് നടക്കുന്നത്. 80 മുതല്‍ 100കോടി വരെയാണ് വിജയ് ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

വിജയ്‌ക്കൊപ്പം തന്നെ ഇന്‍ഡസ്ട്രിയില്‍

വിജയ്‌ക്കൊപ്പം തന്നെ ഇന്‍ഡസ്ട്രിയില്‍ മുന്നേറികൊണ്ടിരിക്കുന്ന സൂപ്പര്‍താരമാണ് അജിത്ത്. താരമൂല്യത്തിന്‌റെ കാര്യത്തിലും അജിത്ത് ഒട്ടും പിന്നിലല്ല. അതേസമയം 50 കോടി മുതല്‍ 60 കോടി വരെയാണ് അജിത്ത് ഒരു സിനിമക്ക് വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് അജിത്തിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ.

നടിപ്പിന്‍ നായകന്‍ സൂര്യ 35 കോടി വരെ

നടിപ്പിന്‍ നായകന്‍ സൂര്യ 35 കോടി വരെ ഒരു സിനിമയ്ക്ക് വാങ്ങുമെന്നും അറിയുന്നു. സൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സുരറൈ പോട്രു ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് റിലീസ് ചെയ്തതെങ്കിലും ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേര്‍ സിനിമ കണ്ടു. സുരറൈ പോട്രിന് ശേഷവും കൈനിറയെ സിനിമകളാണ് സൂര്യയുടെതായി വരാനിരിക്കുന്നത്.

Recommended Video

Rajinikanth Lauds Kannum Kannum Kollaiyadithaal Over A Phone Call | FilmiBeat Malayalam
സൂര്യയ്ക്ക് പിന്നാലെ ഉലകനായകന്‍

സൂര്യയ്ക്ക് പിന്നാലെ ഉലകനായകന്‍ കമല്‍ഹാസനും ലിസ്റ്റിലുണ്ട്. 30 കോടി മുതലാണ് അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ധനുഷ് 20 മുതല്‍ 25 കോടിവരെയാണ് ഒരു ചിത്രത്തിന് വാങ്ങുന്നത്. വിക്രം 20 കോടിയും, ശിവകാര്‍ത്തികേയന്‍ 15 കോടി മുതല്‍ 20 കോടി വരെയും ഒരു ചിത്രത്തിന് വാങ്ങുന്നു. കാര്‍ത്തി, ലോറന്‍സ്, ജയം രവി, വിശാല്‍, ചിമ്പു, വിജയ് സേതുപതി, നയന്‍താര തുടങ്ങിയവരാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങളുടെ ലിസ്റ്റിലുളള മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X