പ്രണയമാണോ വെറുപ്പാണോയെന്ന് മനസിലാവില്ല, അദ്ദേഹത്തെ എനിക്ക് ഭയമായിരുന്നു; ഫഹദിനെ കുറിച്ച് സായ് പല്ലവി!

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടാലന്റഡായ താര സുന്ദരിയാണ് സായ് പല്ലവി. ഇന്ത്യൻ സിനിമയിലുള്ള മറ്റ് നായിക നടിമാരിൽ നിന്നും വളരെ വ്യത്യസ്തയാണ് നടി. ഒരു ഹീറോയിനുണ്ടാകേണ്ടുന്ന ഒരു താരപരിവേഷവും സായ് പല്ലവിയിൽ കാണാൻ കഴിയില്ല. ലുക്കിൽ മാത്രമല്ല പ്രവൃത്തിയിലും സംസാരത്തിലും പോലും സിംപ്ലിസിറ്റി സൂക്ഷിക്കുന്നു. ഓരോ സിനിമ കഴിയുന്തോറും താരത്തിന്റെ കരിയർ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

വിരലിലെണ്ണാവുന്ന സിനിമകളിലെ പ്രകടനത്തിലൂടെ മണിരത്നത്തിനുപോലും പ്രിയപ്പെട്ട നായികയായി സയ് പല്ലവി മാറി കഴിഞ്ഞു. പത്ത് വർഷത്തെ കരിയറിനിടെ വിവിധ ഭാഷകളിലുള്ള മുൻനിര നായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ച് കഴിഞ്ഞു. അതിൽ തന്നെ അതിശയിപ്പിച്ച താരങ്ങളുടെ പട്ടികയിലാണ് ഫഹദ് ഫാസിലിനേയും സൂര്യയേയും സായ് പല്ലവി ഉൾപ്പെടുത്തിയിരിക്കുന്നത്.

Sai Pallavi Fahadh Faasil

ഫഹദ് എന്താണ് അടുത്ത സെക്കന്റിൽ ചെയ്യാൻ പോകുന്നതെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും സൂര്യ പെർഫക്ഷനിസ്റ്റാണെന്നും സായ് പല്ലവി ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഫഹദിനൊപ്പം അതിരൻ എന്ന സിനിമയിലാണ് സായ് പല്ലവി അഭിനയിച്ചത്. അടുത്ത് കാലത്ത് ഇറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ സിനിമകളിൽ ഏറ്റവും മികച്ചതായാണ് അതിരനെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്.

അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന താരമാണ് ഫഹദെന്ന പ്രേക്ഷകരുടെ വിലയിരുത്തൽ ശരിയാണെന്നത് സായ് പല്ലവിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഫഹദ് ഫാസിലിന്റെ തീവ്രമായ കണ്ണുകൾ കാരണം എന്താണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് കൃത്യമായി പ്രവചിക്കാൻ നമുക്ക് കഴിയില്ല. അദ്ദേഹത്തിന്റെ പ്രകടനം എന്നെ ഭയപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ കണ്ണുകളിൽ കാന്തികമായ എന്തോ ഒന്നുണ്ട്. അദ്ദേഹം നമ്മളെ നോക്കുമ്പോൾ അത് സ്നേഹമാണോ വെറുപ്പാണോ എന്ന് നമുക്ക് അറിയാൻ കഴിയില്ല. അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ മൃദുവാണ്. പക്ഷെ സ്‌ക്രീനിലേക്ക് എത്തുമ്പോൾ ആ ഭാവം ഒരുപാട് കാര്യങ്ങൾ സംസാരിക്കും. ഞാൻ അതിരൻ സിനിമയിലെ ഫഹദിനെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. അഭിനയത്തിൽ തുടരുന്നതിൽ വിശ്വാസം നഷ്ടപ്പെട്ട് കുറച്ചുകാലം യുഎസിൽ പോയി താമസിച്ച കഥയൊക്കെ അദ്ദേഹം എന്നോട് പങ്കുവെച്ചിരുന്നു.

ഒരിക്കൽ കൂടി സിനിമ പരീക്ഷിക്കാമെന്ന തീരുമാനത്തിലാണത്രെ അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ഒരു കാര്യത്തിലും അധിക സമ്മർദ്ദം വെയ്ക്കുന്നയാളല്ല അ​ദ്ദേഹം. സമ്മർദ്ദം നമ്മളെ തളർത്തുകയേയുള്ളുവെന്ന് ഫഹദിനോട് സംസാരിച്ചപ്പോൾ ഞാൻ പഠിച്ച കാര്യമാണ്. ഓരോ സിനിമ ചെയ്യുമ്പോഴും ഇത് തന്റെ ആദ്യത്തെയോ അവസാനത്തെയോ സിനിമയാകും എന്ന് മനസിനോട് അദ്ദേഹം പറയാറുണ്ടത്രെ സായ് പല്ലവി പറഞ്ഞു.

Sai Pallavi Fahadh Faasil

എൻജികെ എന്ന സിനിമയിലാണ് സായ് പല്ലവിയും സൂര്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കാണുമ്പോൾ തന്നെ ബ്ലഷ് അടിക്കാൻ തുടങ്ങും. ഒരുമിച്ച് അഭിനയിക്കുമ്പോൾ ബ്ലഷ് വരാതിരിക്കാനാണ് ഏറ്റവും കൂടുതൽ പരിശ്രമിക്കാറുള്ളത്.

ഐ കോൺടാക്ട് പോലും ആദ്യം ബു​ദ്ധിമുട്ടായിരുന്നു. ആദ്യ ദിവസം സെറ്റിൽ ഞാൻ നിൽക്കുമ്പോൾ അദ്ദേഹം എന്റെ പിന്നിൽ വന്ന് നിന്നു. പെട്ടന്ന് തിരിഞ്ഞതും മുന്നിൽ സൂര്യ സാർ. ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും മറന്നുപോയി. ജോലിയിൽ അലസത കാണിക്കുന്നയാളല്ല പെർഫെക്ഷനിസ്റ്റാണെന്നും സായ് പല്ലവി പറഞ്ഞു.

More from Filmibeat

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X