നയന്‍താരയുടെ മായ കണ്ട് ഹോളിവുഡ് സംവിധായകനും പേടിച്ചു

By Aswini

നയന്‍താര നായികയായ മായ എന്ന ഹൊറര്‍ ചിത്രം തമിഴ്‌നാടിനെയും കടന്ന് ഇന്ത്യയുടെ തന്നെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. അവതരണ രീതിയിലെ മികവും സാങ്കേതികതയും അഭിനയവും തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍.

തമിഴ് സിനിമയില്‍ ഇതുവരെ കാണാത്ത വിജയവും മായ നേടും എന്ന കാര്യത്തില്‍ സന്ദേഹമില്ല. മായ കണ്ട് ഹോളിവുഡ് സംവിധായകന്‍ എറിക് ഇംഗ്ലണ്ടുപോലും ഞെട്ടി എന്നാണ് അറിയുന്നത്.

മാഡിസണ്‍ കൗണ്ടി, കോണ്‍ട്രാക്ടഡ് തുടങ്ങിയ ഹോളിവുഡിനെ വിറപ്പിച്ച ചിത്രങ്ങളുടെ സംവിധായകമനായ എറിക് തന്റെ ഫേസ്ബുക്കിലൂടെയാണ് മായ കണ്ട അനുഭവം പങ്കുവച്ചത്. ഫോട്ടോഗ്രഫിയെയും സൗണ്ട്ട്രാക്കിനെയും അഭിനയത്തെയും സംവിധാനത്തെയുമൊക്കെ എറിക് പ്രശംസിയ്ക്കുന്നു.

കുനല്‍ രാജന് നന്ദി

നയന്‍താരയുടെ മായ കണ്ട് ഹോളിവുഡ് സംവിധായകനും പേടിച്ചു

കമല്‍ ഹസന്റെ ഉത്തമ വില്ലന് വേണ്ടി സൗണ്ട് ട്രാക്ക് ഒരുക്കിയ ആളാണ് കുനല്‍ രാജന്‍ (ചിത്രത്തില്‍ മൂന്നാമത്തെ ആള്‍). ഇന്ത്യയിലെ ചില മികച്ച ചിത്രങ്ങള്‍ എറിക് ന് പരിചയപ്പെടുത്തി കൊടുക്കുന്നത് ഇദ്ദേഹമാണ്.

എറിക് ഇംഗ്ലണ്ട് ആരാണ്

നയന്‍താരയുടെ മായ കണ്ട് ഹോളിവുഡ് സംവിധായകനും പേടിച്ചു

ഹോളിവുഡ് സിനിമകള്‍ക്ക് പരിചിതനാണ് എറിക്. കോണ്‍ട്രാക്ടഡ് എന്ന ഹൊറര്‍ ചിത്രമുള്‍പ്പടെ സംവിധാനം ചെയ്ത എറിക് ആണ് മായയെ പ്രശംസിച്ചതെന്നത് ശ്രദ്ധേയം.

നയന്‍താരയുടെ മായ കണ്ട് ഹോളിവുഡ് സംവിധായകനും പേടിച്ചു

ഇതാണ് മായയെ കുറിച്ച് എറിക് ഇംഗ്ലണ്ട് തന്റെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ്

റീമേക് ചെയ്യുമോ?

നയന്‍താരയുടെ മായ കണ്ട് ഹോളിവുഡ് സംവിധായകനും പേടിച്ചു

ചിത്രം എറിക് ഇംഗ്ലീഷിലേക്ക് റീമേക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇത് സംഭവിയ്ക്കുകയാണെങ്കില്‍, മറ്റൊരു തലത്തില്‍ മറ്റ് തമിഴ് സിനിമകളില്‍ നിന്ന് വ്യത്യസതമായി മായ എന്ന ചിത്രം നേടുന്ന വലിയ വിജയമാകുമിത്.

ബോക്‌സോഫീസ് വിവരം

നയന്‍താരയുടെ മായ കണ്ട് ഹോളിവുഡ് സംവിധായകനും പേടിച്ചു

ആദ്യ ദിവസം ചെന്നൈയില്‍ നിന്നു മാത്രം 86.5 ലക്ഷം രൂപയാണ് ചിത്രം നേടിയത്. വ്യാഴാഴ്ച, (സെപ്റ്റംബര്‍ 17) റിലീസ് ചെയ്ത ചിത്രം 180 ല്‍ അധികം ഷോകള്‍ ചെന്നൈയില്‍ മാത്രം നടത്തിയ എന്നതും ശ്രദ്ധേയമാണ്

തമിഴ് നാട് ബോക്‌സോഫീസ്

നയന്‍താരയുടെ മായ കണ്ട് ഹോളിവുഡ് സംവിധായകനും പേടിച്ചു

തൃഷ ഇലാന നയന്‍താര എന്ന ചിത്രത്തിനൊപ്പമാണ് മായ തിയേറ്ററിലെത്തിയത്. മായയോട് മത്സരിച്ച് നില്‍ക്കാനോ താരതമ്യം ചെയ്യാനോ കഴിയില്ല തൃഷ ഇലാന നയന്‍താര എങ്കിലും മോശമല്ലാത്ത അഭിപ്രായങ്ങളാണ് ഈ അഡേള്‍ട്ട് കോമഡി ചിത്രത്തെ കുറിച്ചും വരുന്നത്

നയന്‍താരയുടെ പുതിയ ചിത്രം

നയന്‍താരയുടെ മായ കണ്ട് ഹോളിവുഡ് സംവിധായകനും പേടിച്ചു

എന്തായാലും നയന്‍താരയ്ക്ക് വീണ്ടും തമിഴകത്ത് വാല്യു കൂടുകയാണ്. തനി ഒരുവന്‍, മായ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയത്തിന് ശേഷം ഇനി നയന്‍സിന്റേതായി തിയേറ്ററിലെത്താനിരിക്കുന്ന ചിത്രങ്ങള്‍ നാനും റൗഡി താന്‍, ഇത് നമ്മ ആള്, കശ്‌മോര എന്നിവയാണ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X