»   » ഇതെന്ത് അത്ഭുതം, ഈശ്വരിയെ നായികയാക്കാന്‍ രജനി സമ്മതിച്ചോ?, ഇളംപ്രായക്കാരികളെ വെറുതേ വിട്ടോ?

ഇതെന്ത് അത്ഭുതം, ഈശ്വരിയെ നായികയാക്കാന്‍ രജനി സമ്മതിച്ചോ?, ഇളംപ്രായക്കാരികളെ വെറുതേ വിട്ടോ?

Posted By: Rohini
Subscribe to Filmibeat Malayalam

അറുപത് കഴിഞ്ഞ നായകന്മാര്‍ ഇരുപതും മുപ്പതും കഴിഞ്ഞ നായികമാര്‍ക്കൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കുന്നതും ആടുന്നതും പാടുന്നതുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ താരതമ്യേനെ ഈ അവസ്ഥ കുറഞ്ഞ് വന്നിട്ടുണ്ട്. തന്റെ ആദ്യ കാല നായികമാരായ മീനയ്ക്കും പൂര്‍ണിമയ്ക്കും മഞ്ജു വാര്യര്‍ക്കും ദേവയാനിക്കുമൊക്കെ മോഹന്‍ലാല്‍ ഇപ്പോള്‍ അവസരം നല്‍കുന്നു.

മമ്മൂട്ടിയുടെ നായിക രജനികാന്തിന്റെ നായികയാകുന്നില്ല.. പക്ഷെ... ?

തമിഴ് സിനിമയിലും ഇപ്പോഴിതാ ചെറുതായി മാറ്റങ്ങള്‍ വന്ന് തുടങ്ങുന്നുണ്ട്. അറുപത്തിയാറുകാരനായ രജനികാന്ത് മുപ്പത് കാരികളായ (2017 വരെ) നായികമാര്‍ക്കൊപ്പൊമാണ് കഴിഞ്ഞ കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. രജനിയുടെ മകള്‍ ഐശ്വര്യയുടെ പ്രായം 35 ആണ്, സൗന്ദര്യയ്ക്ക് 32 ഉം.. മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം ആടുകയും പാടുകയും ചെയ്യുന്നതിന് രജനികാന്ത് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്.

കാലയിലെ നായിക ഈശ്വരി

അതുകൊണ്ടാണോ എന്തോ, കാല എന്ന പുതിയ ചിത്രത്തില്‍ ചെറിയൊരു മാറ്റം സംഭവിയ്ക്കുന്നു. സഹതാര വേഷങ്ങളിലൂടെ ശ്രദ്ധേയായ തൊണ്ണൂറുകളിലെ നായിക ഈശ്വരി റാവുവാണ് പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയില്‍ രജനികാന്തിന്റെ ഭാര്യയായി എത്തുന്നത്. വാര്‍ത്ത കേട്ട് ചിലരെങ്കിലും ഒന്ന് ഞെട്ടിക്കാണും. 43 കാരിയായ ഈശ്വരിയെ നായികയാക്കാന്‍ രജനി സമ്മതിച്ചോ എന്നാണ് പലരുടെയും ചോദ്യം. എന്തായാലും രജനിയുടെ 30 കാരികളായ നായികമാരെ കാണാം

രാധിക ആപ്‌തെ

ഏറ്റവുമൊടുവില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് റിലീസ് ചെയ്ത കബാലി എന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് രജനികാന്തിന് നായികയായി അഭിനയിച്ചത്. 31 കാരിയായ രാധികയെ മേക്കപ്പിലൂടെ രജനിയുടെ അമ്പതുകാരിയായ ഭാര്യയാക്കി മാറ്റുകയായിരുന്നു

സൊനാക്ഷി സിന്‍ഹ

സൊനാക്ഷി രജനികാന്തിന്റെ നായികയായി ലിങ്കയില്‍ എത്തുന്നു എന്ന് കേട്ടപ്പോള്‍ പലരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 35 കാരിയായ തന്റെ മകള്‍ ഐശ്വര്യയയുടെ അടുത്ത സുഹൃത്താണ് 30 കാരിയായ സൊനാക്ഷി സിന്‍ഹ. മകളെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടിയ്‌ക്കൊപ്പം രജനികാന്ത് അഭിനയിക്കുന്നതിനെ പലരും വിമര്‍ശിച്ചു

അനുഷ്‌ക ഷെട്ടി

2014 ല്‍ റിലീസ് ചെയ്ത ലിങ്ക എന്ന ചിത്രത്തില്‍ രജനികാന്തിന് രണ്ട് ഇളംപ്രായക്കാരികളാണ് നായികമാരായി എത്തിയത്. രണ്ട് കാലഘട്ടങ്ങളുടെ കഥയായിരുന്നു സിനിമ. വര്‍ത്തമാന കാലത്തില്‍ 35 കാരിയായ അനുഷ്‌ക ഷെട്ടിക്കൊപ്പമാണ് രജനികാന്ത് ആടുകയും പാടുകയും റൊമാന്‍സ് ചെയ്യുകയും ചെയ്തത്.

ശ്രിയ ശരണ്‍

ശിവാജി എന്ന ചിത്രത്തില്‍ രജനി സര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് എന്റെ ജന്മത്തിന്റെ പുണ്യമെന്ന് ശ്രിയ ശരണ്‍ പറഞ്ഞിരുന്നു. 34 കാരിയായ ശ്രിയ ശരണിനൊപ്പം ഗ്ലാമര്‍ രംഗങ്ങളിലെല്ലാം രജനി തകര്‍ത്തഭിനയിക്കുകയായിരുന്നു.

നയന്‍താര

32 കാരിയായ നയന്‍താര രണ്ട് സിനിമകളില്‍ രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയും 2008 ല്‍ പുറത്തിറങ്ങിയ കുസേലനും. പക്ഷെ ഈ ചിത്രങ്ങളൊന്നും അധികം വിമര്‍ശിക്കപ്പെട്ടിട്ടില്ല.

English summary
How come Rajinikanth says YES to Easwari Rao

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam