ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിക്കുന്നത് വെറുതെയല്ല, വിളിച്ചാല്‍ നയന്‍താരയുടെ പ്രതികരണം ഇങ്ങനെയാണ്!

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി അറിയപ്പെടുന്ന നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ അരങ്ങിലേക്കെത്തിയ നയന്‍സിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇപ്പോള്‍ തമിഴ് സിനിമയില്‍ സജീവമായ നയന്‍താര സിനിമകളുടെ തിരക്കുകളിലാണ്. പ്രഭുദേവയുമായുണ്ടായിരുന്ന പ്രണയം തകര്‍ന്നതിന് ശേഷം നയന്‍താര സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത മാറി നിന്നിരുന്നെങ്കിലും ഇന്ന് സെക്കന്‍ഡുകള്‍ക്ക് പോലും കോടികള്‍ ആവശ്യപ്പെടുന്ന നിലവരാത്തിലേക്കാണ് നടി ഉയര്‍ന്നിരിക്കുന്നത്.

ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേലൈക്കാരന്‍ എന്ന സിനിമയിലാണ് നയന്‍സ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ മാസം റിലീസിനെത്തുന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെ നയന്‍താരയെ കുറിച്ച് ശിവകാര്‍ത്തികേയനോട് ചോദിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ നയന്‍സ് പ്രതികരിക്കുന്നത് ഇങ്ങനെയായിരുക്കുമെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍

ലേഡി സൂപ്പര്‍സ്റ്റാര്‍

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സുപ്പര്‍സ്റ്റാറാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കര എന്ന സിനിമയിലൂടെയായിരുന്നു നയന്‍സ് സിനിമയിലേക്കെത്തിയത്. ശേഷം മലയാളത്തില്‍ നിന്നും തമിഴിലേക്കെത്തിയ നടിയ്ക്ക് പിന്തിരിഞ്ഞ് നോക്കെണ്ടി വന്നിരുന്നില്ല.

 നയന്‍താരയുടെ പ്രതികരണം എന്താണ്?

നയന്‍താരയുടെ പ്രതികരണം എന്താണ്?

കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ തെന്നിന്ത്യന്‍ സിനിമയുടെ താരറാണിയായി വളര്‍ന്ന നയന്‍താരയെ ലേഡി സുപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുമ്പോഴുള്ള പ്രതികരണത്തെ കുറിച്ച് ശിവകാര്‍ത്തികയേനാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വേലൈക്കാരന്‍ എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശിവകാര്‍ത്തികേയന്‍ തുറന്ന് സംസാരിച്ചിരിക്കുന്നത്.

 സൂപ്പര്‍സ്റ്റാര്‍ പദവി വ്യക്തിയെ മാറ്റിയിട്ടില്ല

സൂപ്പര്‍സ്റ്റാര്‍ പദവി വ്യക്തിയെ മാറ്റിയിട്ടില്ല

സിനിമയുടെ സെറ്റില്‍ നയന്‍താരയെ ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ അരുത് എന്നാണ് നയന്‍താര പറയാറുള്ളത്. സൂപ്പര്‍സ്റ്റാര്‍ പദവി നയന്‍താര എന്ന വ്യക്തിയെ ഒട്ടും മാറ്റിയിട്ടില്ല. ജോലി ചെയ്യുന്ന കാര്യത്തില്‍ കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയും കാണിക്കുന്ന നടിയാണ് നയന്‍സ് എന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വെറുതെയല്ല

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വെറുതെയല്ല


നയന്‍താര സത്യസന്ധയാണെന്നും അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി തിരഞ്ഞെടുക്കുന്നു. നല്ല സിനിമകള്‍ ചെയ്യുന്നു എന്ന് മാത്രമല്ല കിട്ടുന്ന കഥാപാത്രത്തെ തനിക്ക് കഴിയുന്ന തരത്തില്‍ മികച്ചതാക്കുന്ന നടിയാണ് നയന്‍സ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വെറുതെയല്ലെന്നും താരം പറയുന്നു.

  പുതിയ സിനിമ

പുതിയ സിനിമ


നയന്‍താര നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X