ഞങ്ങള്‍ വഴക്കിടാറുണ്ട്, പക്ഷെ ആരും അറിയാറില്ല എന്ന് സമാന്ത
ചട്ടിയും കലവുമായാല്‍ തട്ടീം മുട്ടീം ഇരിക്കും.. ദാമ്പത്യവും അതുപോലെയാണ്. ഇണക്കമുള്ളിടത്തേ പിണക്കമുണ്ടാവൂ.. ഭാര്യാ -ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടാവും.. എന്നാല്‍ അത് അധികമാരും അറിയില്ല.. ഞങ്ങളുടെ വഴക്കും അങ്ങനെയൊക്കെയാണെന്ന് ചലച്ചിത്രതാരം സമാന്ത പറയുന്നു.
ഞാനും ഭര്‍ത്താവ് നാഗ ചൈതന്യയും തമ്മില്‍ വഴക്കിടാറുണ്ട്.. പക്ഷെ ആര്‍ക്കും അത് മനസ്സിലാവില്ല. എത്ര ദേഷ്യത്തോടെ സംസാരിക്കുയാണെങ്കിലും ഞങ്ങളുടെ ശബ്ദം പരിഥിക്കപ്പുറം കടക്കാറില്ല.. വളരെ സാധാരണമായിട്ടാണ് അത്തരം സന്ദര്‍ഭങ്ങളിലും സംസാരിക്കാറുള്ളത്. വഴക്കടിക്കുകകയാണെന്ന് മറ്റുള്ളവര്‍ക്ക് ഒരിക്കലും തോന്നില്ല.

വിവാഹത്തിന് മുന്‍പ് അല്പം കടുംപിടിത്തവും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം ഭര്‍ത്താവ് അതിനൊക്കെ കൂച്ചു വിലങ്ങിട്ടു എന്നും ബിഹൈന്റ്വുണ്ടിന് നല്‍കിയ അഭിമുഖത്തില്‍ സമാന്ത പറഞ്ഞു.
ആറ് മണിക്ക് ശേഷം വീട്ടില്‍ സിനിമാക്കാര്യം സംസാരിക്കരുത് എന്നതാണത്രെ ചൈതുവിന്റെ മറ്റൊരു സ്ട്രിക്ട് ഓഡര്‍. സിനിമാഭിനയം ഒരു ജോലി മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. മുന്‍പൊക്കെ ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മൂന്ന് ദിവസം മുന്‍പേ എനിക്ക് ടെന്‍ഷനായിരുന്നു. റിലീസ് ചെയ്തു കഴിഞ്ഞാല്‍ സിനിമ പരാജയപ്പെട്ടാലും അത് എന്നെ നെഗറ്റീവായി ബാധിക്കാറുണ്ട്. പക്ഷെ ഇപ്പോഴങ്ങനെയല്ല എന്നും സമാന്ത പറഞ്ഞു.


Click it and Unblock the Notifications











