അന്ന് ആ പെൺകുട്ടി പ്രണയാഭ്യർഥന നിരസ്സിച്ചു!! അതുകൊണ്ട് ഞാൻ നടനായി, വെളിപ്പെടുത്തി തെറിയിലെ വില്ലൻ
സിനിമയിൽ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അനവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചു മാത്രമേ സിനിമയിൽ എത്താൻ കഴിയുകയുള്ളൂ. ഇത് സ്റ്റാർ പദവിയിൽ നിൽക്കുന്ന പലർക്കും പറയാനുള്ളത് അനുഭവിച്ച കഷ്ടപ്പാടിന്റേയും ത്യാഗത്തിന്റേയും കഥായാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊരു രസകരമായ കഥയാണ്. തെറി, തിമിരു, പുടിച്ചവൻ, വട ചെന്നൈ എന്നീ സിനിമകളിൽ വില്ലനായി കസറിയ സയ് ദീനാണ് തന്റെ വ്യത്യസ്തമായ അനുഭവം പങ്കുവെയ്ക്കുന്നത്.

ഒരു പ്രണയാഭ്യർഥന പരാജയപ്പെട്ടതോടെ താൻ സിനിമ നടനായെന്നാണ് സയ് ദീൻ പറയുന്നത്. സയ് ദീനിന്റെ ഫ്ലോപ്പായി പോയ പ്രണയകഥ ഇങ്ങനെ.. കൗമാരത്തിൽ വീടിനു അടുത്തുളള ഒരു പെൺകുട്ടിയോട് തനിയ്ക്ക് പ്രണയം തോന്നി. കൂട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങി തന്റെ ഇഷ്ടം പെൺകുട്ടിയോട് പറയുകയും ചെയ്തു. എന്നാൽ അവൾ നിരസ്സിക്കുകയായിരുന്നു. താൻ മെലിഞ്ഞിരിക്കുന്നതുകൊണ്ടാണ് അവർ പ്രണയം നിരസിച്ചതെന്ന് കുട്ടുകാർ എന്നോട് പറഞ്ഞു. തന്നെ അത് വല്ലാതെ വിഷമിപ്പിച്ചു. അന്നത്തെ ആ വാക്കുകൾ തന്നെ തളർത്തിയില്ല. പകരം പ്രചോദനമാകുകയായിരുന്നു. ഭാവിയിൽ സിനിമ നടൻ ആകുമെന്ന് മനസ്സിൽ കരുതി കൊണ്ട് കൃത്യമായി ജിമ്മിൽ പോയി. കൃത്യമായ ഭക്ഷണവും ചിട്ടകളും തന്നെ ആരോഗ്യവാനാക്കി.
ജിമ്മിൽ നിന്ന് സിനിമ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അന്നത്തെ പരിചയങ്ങളിലൂടെ സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ താൻ ഇറങ്ങി പുറപ്പെടുകയായിരുന്നു. തുടക്കത്തിൽ അവസരങ്ങൾ ഒന്നും കനിഞ്ഞില്ല. പിന്നീട് ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പായി. വിജയ് സാറിന്റെ തെറിയിലായിരുന്നു ഒരു ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത്. ഇതോടെ നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും സായ് ദീന പറഞ്ഞു.


Click it and Unblock the Notifications











