»   » റിച്ചിയ്ക്ക് വേണ്ടി നിവിന്‍ പോളി ആറ് കോടി പ്രതിഫലം വാങ്ങി??; നിര്‍മാതാവ് പറയുന്നു

റിച്ചിയ്ക്ക് വേണ്ടി നിവിന്‍ പോളി ആറ് കോടി പ്രതിഫലം വാങ്ങി??; നിര്‍മാതാവ് പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം സൃഷ്ടിച്ച സ്റ്റാര്‍ഡത്തിന് പിന്നാലെ നിവിന്റേതായി തമിഴകത്ത് റിലീസ് ചെയ്യാനൊരുങ്ങുന്ന മുഴുനീള തമിഴ് സിനിമയാണ് റിച്ചി. ഒരു കന്നട ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്.

മാസ് ഗെറ്റപ്പില്‍ നിവിന്‍ പോളി!!! തമിഴകം കീഴടക്കാനെത്തുന്ന റിച്ചിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

പ്രൊഫഷണല്‍ റൗഡിയായി നിവിന്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. നിവിന്‍ പോളി ചിത്രം നിര്‍മിക്കാന്‍ തയ്യാറായതിനെ കുറിച്ചും നിവിന്റെ പ്രതിഫലത്തെ കുറിച്ചും നിര്‍മാതാക്കളിലൊരാളായ വിനോദ് ഷൊര്‍ണ്ണൂര്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.

നിവിനെ ആദ്യമേ അറിയാം

ഞാനാദ്യം നിര്‍മ്മിച്ച വടക്കന്‍ സെല്‍ഫിയില്‍ നിവിനായിരുന്നു നായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരിക്കുമ്പോള്‍ തൊട്ടേ നിവിനുമായി അടുത്ത സൗഹൃദമുണ്ട്. അതായത് നിവിന്റെ ആദ്യ സിനിമ മുതല്‍. അതുകൊണ്ടു തന്നെ ഇത്തരമൊരു സിനിമ ചെയ്യാന്‍ നിവിന്‍ തയ്യാറാകുമ്പോള്‍ ഒപ്പം നില്‍ക്കുന്നു എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.

എങ്ങിനെ റിച്ചിയില്‍ എത്തി

സിനിമയുടെ ആശയം സംവിധായകനായ ഗൗതം രാമചന്ദ്രന്‍ നിവിനുമായാണ് ആദ്യം പങ്കുവയ്ക്കുന്നത്. കഥയും, കഥാപാത്രവും ഇഷ്ടമായ നിവിന്‍ ഞങ്ങളുമായി സംസാരിച്ചു. കേട്ടപ്പോള്‍ താത്പര്യം തോന്നി. ചിത്രത്തിനാധാരമായ കന്നഡ സിനിമ വലിയ വിജയമായിരുന്നല്ലോ. അങ്ങനെയാണ് ഈ സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

നിവിന്‍ പ്രതിഫലം

സിനിമയില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി ആറ് കോടി രൂപ പ്രതിഫലം വാങ്ങി എന്നൊക്കെ പറയുന്നത് ആരുടെയൊക്കെയോ സങ്കല്‍പ സൃഷ്ടി മാത്രമാണ്. സിനിമയുടെ യഥാര്‍ത്ഥ ബജറ്റ് ഫൈനലൈസ് ചെയ്യാനുള്ള സമയമായിട്ടില്ല എന്നും വിനോദ് ഷൊര്‍ണ്ണൂര്‍ പറഞ്ഞു

റിച്ചി റിലീസ്

റംസാന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചിയ്ക്കുന്നത്. തമിഴ്‌നാട്ടിലെ അവസ്ഥ കൂടെ പരിഗണിച്ചേ അന്തിമ തീരുമാനത്തിലെത്തൂ. തമിഴ് പതിപ്പ് മാത്രമാണ് തിയേറ്ററുകളിലെത്തുക. മലയാളം പതിപ്പുണ്ടെങ്കിലും അത് തിയേറ്റര്‍ റിലീസിനുള്ളതല്ല. സിനിമ പൂര്‍ണ്ണമായും തമിഴ് സംസ്‌ക്കാരത്തിലൂന്നിയുള്ളതാണ്- വിനോദ് ഷൊര്‍ണ്ണൂര്‍

English summary
How much paid to Nivin Pauly for Richie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam