ഹൗ ഓള്‍ഡ് ആര്‍ യു വിന് തമിഴില്‍ പേരിട്ടു!
മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് ഹൗ ഓള്‍ഡ് ആര്‍ യു എന്നാണ് പേരിട്ടത്. മലയാള സിനിമയിക്ക് ഇംഗ്ലീഷ് പേരിടുന്നത് ഒരു ട്രെന്റാണ്. എന്നാല്‍ തമിഴകത്തിന് തമിഴ് കഴിഞ്ഞിട്ടേ മറ്റ് ഭാഷകളോട് താത്പര്യമുള്ളൂ.
ജ്യോതികയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തമിഴ് റീമേക്കിന് പേരിട്ടു, 36 വയതിനിലേ! മലയാളത്തില്‍ വയസ്സ് ചോദിക്കുന്ന പേരായിരുന്നെങ്കില്‍ തമിഴിലെത്തുമ്പോള്‍ അതിന്റെ ഉത്തരമാണുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വുമണ്‍സ് ഡേ ആയ ഇന്നലെ (മാര്‍ച്ച് എട്ട്) റിലീസ് ചെയ്തു.

ബോബി സഞ്ജയ് തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതും. കഥയില്‍ തമിഴ് സ്‌റ്റൈയിലില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂവത്രെ. ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തും.
മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത ഭര്‍ത്താവിന്റെ വേഷം തമിഴിലെത്തുമ്പോള്‍ ചെയ്യുന്നത് റഹ്മാനാണ്. മകളുടെ വേഷം അമൃത അനില്‍ തന്നെ ചെയ്യുന്നു. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസും 2ഡി എന്റര്‍ഡൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications