»   » മലയാളികള്‍ ശ്രദ്ധിക്കാതെ കേരളത്തില്‍ വന്ന് കോടികള്‍ വാങ്ങി പോയ പ്രമുഖ നടന്‍ ആരാണെന്ന് അറിയാമോ?

മലയാളികള്‍ ശ്രദ്ധിക്കാതെ കേരളത്തില്‍ വന്ന് കോടികള്‍ വാങ്ങി പോയ പ്രമുഖ നടന്‍ ആരാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തിലെ താരങ്ങള്‍ക്കൊപ്പം മലയാളികള്‍ തമിഴ് താരങ്ങള്‍ക്കും പ്രധാന്യം കൊടുക്കുന്നുണ്ടെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിരുന്നു. അതാണ് അന്യാ ഭാഷ ചിത്രങ്ങള്‍ കേരളത്തിലും ഹിറ്റാവുന്നതിന് പിന്നില്‍. തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള ഒരു താരമുണ്ട്. തല എന്ന് അറിയപ്പെടുന്ന തമിഴ് നടന്‍ അജിത്ത്. അജിത്ത് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ വിവേകം എന്ന സിനിമയാണ് അടുത്തതായി റിലീസിന് വേണ്ടി തയ്യാറെടുക്കുന്നത്.

ഉണ്ണി മുകുന്ദന്റെ പ്രണയം നൈരാശ്യം അങ്ങനെ ആയിരുന്നില്ല! വാസ്തവമെന്താണെന്ന് തുറന്ന് പറഞ്ഞ് താരം!!

ആഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ മുമ്പ് കേരളത്തിലെത്തിയിരുന്ന അജിത്തിന്റെ പല സിനിമകളും കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ആരും അറിയപ്പെടാതെ പോയിരുന്ന സിനിമകള്‍ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് കോടികള്‍ വാങ്ങി പോയിരുന്നു.

വേതാളം

അജിത്ത് നായകനായി അഭിനയിച്ച് 2015 ല്‍ പുറത്തിറങ്ങിയ വേതാളം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ആദ്യ ദിവസം തന്നെ ഒരു കോടി രൂപയായിരുന്നു നേടിയിരുന്നത്. മാത്രമല്ല 6 കോടി രൂപയായിരുന്നു ചിത്രം തിയറ്ററുകളില്‍ നിന്നും നേടിയിരുന്നത്.

എന്നെ അറിന്താല്‍


അജിത്തും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു എന്നെ അറിന്താല്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയായിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്നത്. 2015 ല്‍ തന്ാനെ പുറത്തിറങ്ങിയ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ മാത്രം 6.25 കോടിയായിരുന്നു നേടിയിരുന്നത്.

വീരം


അജിത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു വീരം. സിനിമ കേരളത്തില്‍ വലിയ റിലീസായിരുന്നു. 120 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. മോഹന്‍ലാല്‍ വിജയ് കൂട്ടുകെട്ടിലെത്തിയ ജില്ല എന്ന സിനിമ വീരത്തിന് വലിയൊരു വെല്ലുവിൡയായിരുന്നു. എന്നാല്‍ വീരം കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് കളക്ഷന്‍ നേടിയിരുന്നത്.

അരംബം

2013 ല്‍ പുറത്തിറങ്ങിയ അരംബം എന്ന സിനിമയ്ക്ക് ശേഷമായിരുന്നു അജിത്തിന് കൂടുതല്‍ ആരാധകര്‍ കേരളത്തിലുണ്ടായത്. ചിത്രം മികച്ച റിവ്യൂസായിരുന്നു നേടിയിരുന്നത്. ഒപ്പം 6 കോടി ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തിരുന്നു.

ബില്ല 2

അജിത്തിന്റെ മികച്ച സിനിമകളിലൊന്നായിരുന്നു ബില്ല 2. ചിത്രം പ്രതീക്ഷിച്ചത് പോലെ ഹിറ്റ് ആയിരുന്നില്ലെങ്കിലും കേരളത്തില്‍ നിന്നും മികച്ച കളക്ഷന്‍ നേടാന്‍ കഴിഞ്ഞിരുന്നു.

English summary
How Well Did Thala Ajith's Previous 5 Ventures Fare At The Kerala Box Office?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam