»   » മമ്മൂട്ടിയുടെ നായിക സെക്‌സ് വര്‍ക്കര്‍ !!!!!

മമ്മൂട്ടിയുടെ നായിക സെക്‌സ് വര്‍ക്കര്‍ !!!!!

Posted By:
Subscribe to Filmibeat Malayalam

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കരുത്, മമ്മൂട്ടിയുടെ നായിക പുതിയ ചിത്രത്തില്‍ സെക്‌സ് വര്‍ക്കറായി അഭിനയിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഹുമ ഖുറേഷി ഇപ്പോള്‍ രജനികാന്തിന്റെ കാലയിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിലാണ് ഹുമ ലൈംഗിക തൊഴിലാളിയായി എത്തുന്നത്.

നേരത്തെ ചിത്രത്തില്‍ ഹുമ രജനികാന്തിന്റെ നായികയായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പിന്നീട് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത നിഷേധിച്ചു. രജനിയുടെ നായികയായി ചിത്രത്തിലെത്തുന്നത് ഈശ്വരി റാവു ആണെന്നും, ഹുമ വളരെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത് എന്നും സംവിധായകന്‍ പ രഞ്ജിത്ത് പറഞ്ഞു. സറീന എന്നാണ് കഥാപാത്രത്തിന്റെ പേര്.

huma

കബാലിയ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് കാല. ചേരിയില്‍ നിന്ന് വരുന്ന അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ മരുമകന്‍ ധനുഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അഞ്ജലി പട്ടീല്‍, പങ്കജ് തിരുപ്പതി, സമുദ്രക്കനി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

English summary
Sources say that actress Huma Qreshi is acting as a sex worker in Rajinikanth's Kaalaa movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam