താങ്കളുടെ അത്ര ബുദ്ധി എനിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനോട് ധനുഷ്

By Aswini

സിനിമാ താരങ്ങളെയോ രാഷ്ട്രീയ പ്രവര്‍ത്തകരെയോ മറ്റേതെങ്കിലും മേഖലയിലെ സെലിബ്രിട്ടികളെയോ മുന്നില്‍ കിട്ടിയാല്‍ ചോദ്യം ചെയ്ത കൊല്ലുന്നത് മാധ്യമപ്രവര്‍ത്തകുടെ രീതിയാണത്രെ. അങ്ങനെ ചോദ്യം കൊണ്ട് തമിഴ് താരം ധനുഷിനെ വീഴ്ത്താം എന്ന വിചാരം വേണ്ട.

മാധ്യമപ്രവര്‍ത്തകന്റെ ഉത്തരം മുട്ടിക്കുന്ന ചോദ്യത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ധനുഷ്. താങ്കളുടെ അത്രയും ബുദ്ധി തനിക്കില്ലെന്നും വയസുകൊണ്ടുള്ള പക്വതയില്ലെന്നും ധനുഷ് പറഞ്ഞു. ധനുഷ് നായകനാകുന്ന മാരിയുടെ പ്രമോഷന്‍ പരിപാടിയ്ക്കാണ് സംഭവം. തുടര്‍ന്ന് വായിക്കൂ...

മാരിയുടെ പ്രമോഷന്

താങ്കളുടെ അത്ര ബുദ്ധി എനിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനോട് ധനുഷ്

മാരി ഇന്നലെ (17-07-2015) റിലീസായി. അതിന് മുമ്പ് നടന്ന പ്രമോഷന്‍ പരിപാടിയില്‍ ധനുഷ് ഒരു മാധ്യമ പ്രവര്‍ത്തകന് നല്‍കിയ മറുപടി ഇപ്പോളാണ് വീഡിയോ സഹിതം വൈറലാകുന്നത്.

ചോദ്യം എന്താണ്

താങ്കളുടെ അത്ര ബുദ്ധി എനിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനോട് ധനുഷ്

ചോദ്യം എന്താണെന്ന് വീഡിയോയില്‍ കാണിക്കുന്നില്ല. രോഷാകുലനാണെങ്കിലും മുഖത്ത് ചിരിയോടെ ധനുഷ് മറുപടി നല്‍കുന്നതാണ് വീഡിയോയില്‍. അരികില്‍ സംഗീത സംവിധായകനും സുഹൃത്തുമായ അനിരുദ്ധ് രവിചന്ദ്രനുമുണ്ട്

എന്താണ് മറുപടി

താങ്കളുടെ അത്ര ബുദ്ധി എനിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനോട് ധനുഷ്

ഇല്ല സര്‍, നിങ്ങളുടെ അത്ര അറിവോ ബുദ്ധിയോ എനിക്കില്ല. സ്‌ക്രിപ്റ്റില്‍ എന്താണോ ഉള്ളത് അത് വായിച്ച പഠിച്ച് അഭിനയിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. വലിയ വലിയ ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കരുത്. അതിനുമാത്രം അറിവോ പക്വതയോ എനിക്കില്ല - എന്നാണ് ധനുഷിന്റെ മറുപടി

താങ്കളുടെ അത്ര ബുദ്ധി എനിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനോട് ധനുഷ്

ഇതാണ് ഇപ്പോള്‍ വൈറലാകുന്ന ധനുഷിന്റെ മറുപടി വീഡിയോ

മാരി

താങ്കളുടെ അത്ര ബുദ്ധി എനിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനോട് ധനുഷ്

ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാരി. കാജല്‍ അഗര്‍വാളും ധനുഷും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മലയാളിയായ ലിസ്റ്റിന്‍ സ്റ്റീഫനാണ്ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X