അയ്യോ എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല: തൃഷ
തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നോ. തിങ്കളാഴ്ച ഇതായിരുന്നു ട്വിറ്ററിലെ പ്രധാന വിഷയം. വരന്‍ ആരാണെന്ന് അറിയേണ്ടേ ചെന്നൈ ബെയ്സ്ഡ് നിര്‍മാതാവായ വരുണ്‍ മണിയന്‍!!
ട്വിറ്ററില്‍ വാര്‍ത്ത അങ്ങനെ പ്രചരിക്കുമ്പോഴാണ് തൃഷ ഗോസിപ്പിന് മറുപടിയുമായി വന്നത്. അയ്യോ എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല. അങ്ങനെ ഒന്ന് സംഭവിക്കുമ്പോള്‍ ഞാന്‍ വഴി തന്നെ എല്ലാവനരും അറിയുന്നതായിരിക്കും- ഒറ്റവരി ട്വീറ്റില്‍ തൃഷ പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു.

തൃഷയുടെ കൈവിരലില്‍ കണ്ട ഒരു എന്‍ഗേജ്‌മെന്റ് റിങ് ആയിരുന്നു ഗോസിപ്പിന് അടിസ്ഥാനം. റേഡിയോ റിയാലിറ്റി ഡെവലപ്പേര്‍സിന്റെ വൈസ് ചെയര്‍മാനാണ് തൃഷയുടെ ഭാവി വരനായി ആരാധകര്‍ കണ്ടെത്തിയിരുന്ന വരുണ്‍.
അടുത്തിടെയാണ് വരുണ്‍ സിനിമാ നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ബാലാജി മോഹന്റെ 'വായി മൂടി പേസുവോം' എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന 'കാവ്യ തലൈവ'യും നിര്‍മിക്കുന്നത് വരുണാണ്.
തൃഷ ഇപ്പോള്‍ അജിത്ത് നായകനാകുന്ന 'എന്നൈ അറിന്താല്‍' എന്ന ചിത്രവുമായി തിരക്കിലാണ്. അതിനിടെയാണ് വിവാഹ വാര്‍ത്ത പ്രചരിച്ചത്. എന്നാലും 31 കാരിയാ/ തൃഷ ഇനിയും വിവാഹ വച്ചുതാമസിപ്പിക്കുന്നതില്‍ ആരാധകര്‍ക്ക് ആവലാതിയുണ്ടെന്ന് പറയാതെ വയ്യ!


Click it and Unblock the Notifications