ജീവിതത്തില്‍ ഞാന്‍ ഗ്ലാമറല്ല
സിനിമയും ജീവിതവും രണ്ടും രണ്ടാണ്. ആ തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണം എന്നില്ല. എന്നാല്‍ തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയ്ക്ക് ജീവിതത്തെയും സിനിമയെയുംഎന്നും രണ്ട് തട്ടില്‍ സൂക്ഷിക്കാന്‍ കഴിയും.
സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ മിന്നിത്തിളങ്ങുന്ന അനുഷ്‌ക യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ ഫോര്‍മല്‍ വേഷങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് അനുഷ്‌ക പറയുന്നത്.

ചടങ്ങുകളിലും പൊതു പരിപാടികളിലും മിനിസ്‌കേര്‍ട്ടുകളും മറ്റും ധരിക്കാന്‍ തയ്യാറല്ലെന്ന് അനുഷ്‌ക പറഞ്ഞു. സിനിമയില്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഗ്ലാമറസ്സായ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നേക്കാം.
പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. അവിടെ എനിക്ക് എന്റേതായ രീതികളുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ സാധാരണ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കാറുള്ളത്. അവിടെ ഗ്ലാമര്‍ വേഷങ്ങള്‍ ധരിച്ചെത്തില്ല- അനുഷ്‌ക പറഞ്ഞു.
അജിത്ത് നായകനായ എന്നൈ അറിന്താല്‍ എന്ന ചിത്രമാണ് അനുഷ്‌കയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. ദിലീപിനൊപ്പം ബാബ സത്യസായി എന്ന ചിത്രത്തിലൂടെ താരം മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications