»   » നസ്രിയയോട് പ്രണയമില്ലെന്ന് ജയ്

നസ്രിയയോട് പ്രണയമില്ലെന്ന് ജയ്

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ പെട്ടെന്ന് പ്രശസ്തിയിലേയ്ക്കുയരുന്ന താരങ്ങളെക്കുറിച്ച് ഗോസിപ്പുണ്ടാവുകയെന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ചും നടിമാരുടെ കാര്യത്തില്‍. മലയാളത്തില്‍ നിന്നും തമിഴകത്തെത്തി പേരെടുത്ത പല നടിമാരും ഇത്തരത്തില്‍ പലഗോസിപ്പുകളിലും വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ താരമാണ് നസ്രിയ നസീം. പ്രണയഗോസിപ്പും, മറ്റ് വിവാദങ്ങളുമെല്ലമായി എവിടെയും നസ്രിയയുടെ പേരാണ് കേള്‍ക്കുന്നത്.

നസ്രിയയും തമിഴ് നടന്‍ ജയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നിട്ട് കുറച്ചായി. എന്നാല്‍ ജയ് പറയുന്നത് നല്ല സുഹൃത്തുക്കള്‍ എന്നതില്‍ക്കവിഞ്ഞ് നസ്രിയയും താനും തമ്മില്‍ ഒന്നുമില്ലെന്നാണ്. രാജ റാണി എന്ന ചിത്രത്തിലാണ് ജയും നസ്രിയയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവര്‍ രണ്ടാമതഭിനയിക്കുന്ന ചിത്രമാണ് തിരുമണം എന്നും നിക്കാഹ്. രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചതോടെയാണ് ഇവരുടെ പേരുകള്‍ പ്രണയഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയത്.

 Nazriya and Jai

തനിയ്ക്ക് പല പെണ്‍കുട്ടികളോടും ഒരേസമയം പ്രണയം തോന്നാറുണ്ടെന്നും ഇതെല്ലാം വണ്‍വേയാവാറാണ് പതിവെന്നുമാണ് ജയ് പറയുന്നത്. അത്തരത്തില്‍ തനിയ്ക്ക വണ്‍വേ പ്രേമമുണ്ടായിരുന്ന ഒരാളാണ് ഐശ്വര്യ റായിയെന്നും ജയ് പറയുന്നു.

ജയും നസ്രിയയും പ്രണയത്തിലാണെന്നും നസ്രിയ അതിരുകടന്ന രംഗങ്ങളില്‍ അഭിനയിക്കുന്നത് ജയ് വിലക്കിയിരിക്കുകയാണെന്നുമെല്ലാമായിരുന്നു ഗോസിപ്പുകള്‍ വന്നത്. രണ്ടുപേരും പലപ്പോഴും കണ്ടുമുട്ടാറുണ്ടെന്നും കോടമ്പാക്കത്തെ പാപ്പരാസികള്‍ പറഞ്ഞു നടന്നു.

എന്നാല്‍ വാര്‍ത്ത വന്നയുടന്‍ തന്നെ നസ്രിയ അത് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ജയും റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ്.

English summary
Tamil actor Jai said that he is not in love with Nazriya Nazim, and they are good friends

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam