»   » ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് ഞാന്‍ ഉത്തരവാദിയല്ല: രജനികാന്ത്

ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് ഞാന്‍ ഉത്തരവാദിയല്ല: രജനികാന്ത്

Posted By:
Subscribe to Filmibeat Malayalam

നടനും മരുമകനുമായ ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് താന്‍ ഉത്തരവാദിയല്ലെന്ന് രജനികാന്ത് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. തമിഴ് മുന്‍നിര സംവിധായകന്‍ കൂടെയായ ധനുഷിന്റെ പിതാവ് പണം വാങ്ങിയതിന് താന്‍ ജാമ്യം നിന്നിട്ടില്ലെന്നും രജനി കോടതിയില്‍ വ്യക്തമാക്കി.

കസ്തൂരി രാജ വാങ്ങിയ 65 ലക്ഷം രൂപ രജനികാന്ത് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുകന്ദ് ബ്രോത്ര എന്ന സ്വകാര്യ ധനയിടപാട് സ്ഥാപന ഉടമ നല്‍കിയ പരാതിയിലാണ് സൂപ്പര്‍സ്റ്റാറിന്റെ മറുപടി.

ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് ഞാന്‍ ഉത്തരവാദിയല്ല

രജനീകാന്ത് പണം മടക്കി നല്‍കുമെന്ന ഉറപ്പിന്റെ് അടിസ്ഥാനത്തിലാണ് 2012ല്‍ താന്‍ കസ്തൂരിരാജയ്ക്ക് പണം നല്‍കിയതെന്നും മുകുന്ദ് കോടതിയെ അറിയിച്ചു.

ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് ഞാന്‍ ഉത്തരവാദിയല്ല

എന്നാല്‍ പണം വാങ്ങുന്നതില്‍ താന്‍ ഇടനിലക്കാരനായി നിന്നിട്ടില്ലെന്നും താന്‍ ആരുടെയും പക്കല്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നും രജനികാന്ത് കോടതിയെ ബോധിപ്പിച്ചു.

ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് ഞാന്‍ ഉത്തരവാദിയല്ല

തന്റെ പേര് ഇടനിലക്കാരനായി ഉയര്‍ന്നുവന്നിരുന്നുവെങ്കില്‍ പണം നല്‍കുന്നതിന് മുമ്പ് മുകുന്ദിന് താനുമായി ബന്ധപ്പെടാമായിരുന്നുവെന്നും രജനി പറഞ്ഞു.

ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് ഞാന്‍ ഉത്തരവാദിയല്ല

ഇത്തരം കേസുകള്‍ തന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്നതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് ഞാന്‍ ഉത്തരവാദിയല്ല

ജൂണ്‍ 22നാണ് കേസ് കോടതിയുടെ പരിഗണനയിലെത്തിയത്. കേസില്‍ കോടതി രജനികാന്തിനും കസ്തൂരി രാജയ്ക്കും നോട്ടീസ് അയച്ചിരുന്നു.

ധനുഷിന്റെ അച്ഛന്‍ വാങ്ങിയ പണത്തിന് ഞാന്‍ ഉത്തരവാദിയല്ല

രജനികാന്തിന്റെ മൂത്ത മകളും നടിയും സംവിധായികയുമായ ഐശ്വര്യയുടെ ഭര്‍ത്താവാണ് കസ്തൂരി രാജയുടെ മകനും ദേശീയ പുരസ്‌കാരം നേടിയ നടനുമായ ധനുഷ്

English summary
Rejecting a claim by a film financier who sought to make him responsible for a loan availed of by son-in-law Dhanush's father Kasthuri Raja, superstar Rajinikanth submitted in his petition to the Madras High Court that he was not the guarantor of the loan sum of Rs.65 lakh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam