»   » ശിവകാര്‍ത്തികേയനെപ്പോലെ കരയാന്‍ എനിക്കറിയില്ല: ഗൗതം മേനോന്‍

ശിവകാര്‍ത്തികേയനെപ്പോലെ കരയാന്‍ എനിക്കറിയില്ല: ഗൗതം മേനോന്‍

By: Nimisha
Subscribe to Filmibeat Malayalam

സിനിമയുടെ റിലീസ് വൈകുന്നത് കൊണ്ട് കരയാനൊന്നും തന്നെക്കിട്ടില്ലെന്നാണ് ഗൗതം മേനോന്‍ പറയുന്നത്. അച്ച്ഛം യെന്‍പത് മദമെയെടാ സിനിമയുടെ പ്രസ്സ് മീറ്റില്‍ സംസാരിക്കവെയാണ് സംവിധായകന്‍ തുറന്നടിച്ചത്. ചിമ്പുവും മഞ്ജിമയും അഭിനയിക്കുന്ന റൊമാന്റിക് ത്രില്ലറാണ് അച്ച്ഛം യെന്‍പത് മദമെയെടാ. സിനിമയുടെ റിലീസിങ് വൈകുന്നത് എന്തു കൊണ്ടെന്ന് തനിക്കറിയില്ല.

പല തവണ ഈ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സിനിമ വൈകുന്നുണ്ടെന്ന് കരുതി ശിവകാര്‍ത്തികേയനെപ്പോലെ കരയാന്‍ അറിയില്ലെന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.ശിവകാര്‍ത്തികേയന്‍ നായകനായ റെമോ സിനിമയുടെ റിലീസ് പ്രതിസന്ധിയിലായപ്പോഴാണ് സിനിമയിലല്ലാതെ നായകന്‍ പൊട്ടിക്കരഞ്ഞത്. സംഭവം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

gowtham-menon

ചിമ്പുവിന്റെ ഷൂട്ടിങ് ഡേറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. മറ്റു നായകന്‍മാരെപ്പോലെ ചിമ്പു തന്നെ ടോര്‍ച്ചര്‍ ചെയ്യാറില്ലെന്നും മേനോന്‍ പറഞ്ഞു. അദ്ദേഹത്തിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ട് ആണ്. അടുത്ത പ്രോജക്ടില്‍ വിക്രമിനെ നായകനാക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. വിക്രം- ഗൗതം മേനോന്‍ കൂട്ടുകെട്ട് ഉടന്‍ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

English summary
I Can't cry like Sivakarthikeyan says Gautham Menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam