വിജയ് ചോദിച്ചത് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല: ഗൗതം മേനോന്‍
സൂര്യയ്ക്കും ചിമ്പുവിനും തന്റെ ചിത്രത്തിലൂടെ നല്ലൊരു കരിയര്‍ ബ്രേക്ക് നല്‍കിയ ഗൗതം വാസുദേവ മേനോന്‍ അടുത്തിടെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിനൊപ്പവും കൈകോര്‍ത്തു. എന്നാല്‍ ഇതുവരെ തമിഴ് ഇളയദളപതി വിജയ്‌ക്കൊപ്പം ഒരു ചിത്രം ഗൗതം ചെയ്തില്ല.
വിജയ് യെ നായകനാക്കി ഗൗതം ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. യോഹന്‍: അദ്ധ്യായം ഒട്ര് എന്ന് പേരിട്ട ചിത്രത്തില്‍ വിജയ് ആണ് നായകന്‍ എന്ന പ്രചരിച്ചതും പെട്ടന്നാണ്. എന്നാല്‍ പിന്നീട് കേട്ടു വിജയ് ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്.

എന്താണ് കാരണമെന്ന് ചോദിച്ച് പോയവര്‍ക്ക് വ്യക്തമായ ഒരുത്തരം എവിടെ നിന്നും ലഭിച്ചിരുന്നില്ല. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഗൗതം വാസുദേവ മേനോന്‍ തന്നെ അത് വ്യക്തമാക്കി. 'വിജയ് ചോദിച്ചത് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല'. അതുകൊണ്ടാണത്രെ
എന്താണ് വിജയ് ചോദിച്ചത്? എന്താണ് ഗൗതം കൊടുക്കാത്തത്. മറ്റൊന്നുമല്ല പൂര്‍ണമായ സ്‌ക്രിപ്റ്റ്! ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് മാത്രമെ ഞാനെന്റ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാറുള്ളൂ. അഭിനേതാക്കളുടെ അടുത്ത് കഥ പറയാന്‍ പോകുമ്പോള്‍ അത് പൂര്‍ണമായിരിക്കില്ല. എന്നാല്‍ വിജയ് സ്‌ക്രിപ്റ്റിന്റെ പൂര്‍ണമായും നല്‍കാന്‍ ആവശ്യപ്പെട്ടു. ഞാനനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. എങ്ങനെയായാലും ഭാവിയില്‍ ഒരു ചിത്രം തീര്‍ച്ചയായും ഞാന്‍ വിജയ്‌ക്കൊപ്പം ചെയ്യുമെന്ന് ഗൗതം ഉറപ്പു നല്‍കുന്നു.
സ്‌ക്രിപ്റ്റ് പൂര്‍ണമായി നല്‍കാത്ത ഒറ്റക്കാരണം കൊണ്ടാണ് ഗൗതമിന്റെ ധ്രുവനച്ചിത്തിരം എന്ന ചിത്രത്തില്‍ നിന്നും സൂര്യ പിന്മാറിയതെന്നൊരു കേട്ടുകേള്‍വിയുണ്ട്. ഇപ്പോള്‍ ചിമ്പുവിനെ നായകനാക്കി അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഗൗതം.


Click it and Unblock the Notifications