»   » സിനിമാ ബാക്ക്ഗ്രൗണ്ട് ഉണ്ടായിട്ടും അഭിനയിക്കാന്‍ വിട്ടില്ല, ഒടുവില്‍ വീട്ടില്‍ 'കച്ചറ' ഉണ്ടാക്കി !!

സിനിമാ ബാക്ക്ഗ്രൗണ്ട് ഉണ്ടായിട്ടും അഭിനയിക്കാന്‍ വിട്ടില്ല, ഒടുവില്‍ വീട്ടില്‍ 'കച്ചറ' ഉണ്ടാക്കി !!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ പലരുടെയും സ്വപ്ന ലോകമാണ്. എന്നാല്‍ അതേ വശം മോശമായ ഒരു മേഖലായായി സിനിമയെ കാണുന്നവരുമുണ്ട്. സിനിമയ്ക്ക് പുറത്തുള്ളവര്‍ മാത്രമല്ല, അകത്തുള്ളവരും സിനിമ ഫീല്‍ഡിലേക്ക് കുടുംബത്തിലെ മറ്റാരെയും പറഞ്ഞ് വിടാന്‍ ആഗ്രഹിക്കില്ല.

വിദ്യാ ബാലന്‍ പിന്മാറിയപ്പോള്‍ കോടികളുടെ നഷ്ടം;ആമിയാകാന്‍ ബോളിവുഡില്‍ നിന്ന് മറ്റൊരു സുന്ദരി വരുന്നു

അങ്ങനെയുള്ള എതിര്‍പ്പുകളെ അവഗണിച്ചാണ് നടി സാറ ദേവ സിനിമയിലെത്തിയത്. സിനിമാ എന്ന വ്യവസായ രംഗത്ത് സെഞ്ച്വറി നേടിയ തിയേറ്റര്‍ ഉടമയുടെ കൊച്ചുമകളാണ് സാറ ദേവ. എന്നിട്ടും സിനിമയിലേക്ക് വിടാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലത്രെ.

ആദ്യ ചിത്രത്തിലേക്ക്

പി വാസു സംവിധാനം ചെയ്യുന്ന സിവലിംഗം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇപ്പോള്‍ സാറ ദേവ സിനിമലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. സംവിധായകന്റെ മകന്‍ ശക്തിവാസുവിന്റെ നായികയാണ് ചിത്രത്തില്‍ സാറ. ഋതിക സിംങും രാഘവ ലോറന്‍സുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

എളുപ്പമായിരുന്നില്ല

സിനിമയിലേക്കുള്ള ഈ അരങ്ങേറ്റം എളുപ്പമായിരുന്നില്ല എന്ന് സാറ ദേവ പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കാന്‍ വേണ്ടി വീട്ടുകാരോട് വഴക്കിടേണ്ടി വന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സാറ പറഞ്ഞു.

കുഞ്ഞുന്നാള്‍ മുതല്‍ ആഗ്രഹം

കുട്ടി ആയിരുന്ന നാള്‍ മുതല്‍ എന്റെ ആഗ്രഹമായിരുന്നു ജയലളിതയെയും മീനയെയും ജ്യോതികയെയുമൊക്കെ പോലെ വലിയൊരു നായികയാകണം എന്ന്. എന്നാല്‍ വലുതായപ്പോള്‍ വീട്ടുകാര്‍ എന്റെ സിനിമാ മോഹത്തെ ശക്തമായി എതിര്‍ത്തു. കരഞ്ഞ് ബഹളമുണ്ടാക്കിയ ശേഷമാണ് ഒടുവില്‍ സമ്മതിച്ചത്.

ചിത്രത്തിലെ വേഷം

ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായിട്ടാണ് സിവലിംഗത്തില്‍ സാറ അഭിനയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റൊരു നടിയെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. മറ്റെന്തോ കാരണത്താല്‍ ആ നടി പിന്മാറിയപ്പോഴാണ് വാസു സര്‍ തന്നെ വിളിച്ചത് എന്ന് സാറ പറയുന്നു.

കുട്ടിയാണെന്ന് പറഞ്ഞ് തഴഞ്ഞു

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസരം ചോദിച്ച് ഞാന്‍ വാസു സാറിനെ കണ്ടിരുന്നു. എന്നാല്‍ എന്നെ കാണാന്‍ ചെറിയ പ്രായം തോന്നിയ്ക്കുന്നു എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പക്ഷെ ഈ ചിത്രത്തില്‍ ഒരു അവസരം വന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു.

സംവിധായകന്റെ മകനൊപ്പം അഭിനയിക്കുമ്പോള്‍

സെറ്റില്‍ വാസു സാറും മകനും അച്ഛനും മകനുമല്ല, സംവിധായകനും നടനുമാണ്. അത്തരത്തിലുള്ള പക്ഷപാതമൊന്നും സംവിധായകന്‍ സെറ്റില്‍ കാണിക്കാറില്ല. ശക്തി വളരെ സമര്‍പ്പണ ബോധമുള്ള നടനാണെന്നും സാറ പറഞ്ഞു.

English summary
Her family has been in the film business for almost a century (her great grandfather was the owner of Sri Murugan Talkies in Mint), but when it came to making her entry in films, Saara Deva says that she had a tough time convincing her family members. Saara is making her debut, as Shakti Vasu's pair in P Vasu's upcoming Sivalinga

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam