»   »  ഭാവി വരന് വേണ്ട ഗുണങ്ങള്‍; സമാന്ത പറയുന്നു

ഭാവി വരന് വേണ്ട ഗുണങ്ങള്‍; സമാന്ത പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ തമിഴിലും തെലുങ്കിലും സമാന്തയുടെ സമയമാണ്. തമിഴില്‍ വിജയ്‌ക്കൊപ്പമുള്ള തെറി ഹിറ്റായി, സൂര്യയ്‌ക്കൊപ്പമുള്ള 24 വിജയകരമായി പ്രദര്‍ശനം തുടരുന്നു. തെലുങ്കില്‍ മഹേഷ് ബാബുവിനൊപ്പം ഒരു ചിത്രം.

ഇതിനിടയില്‍ എപ്പോഴാണ് സമാന്തയ്‌ക്കൊരു വിവാഹം. സിദ്ദാര്‍ത്ഥിനൊപ്പമുള്ള പ്രണയ ഗോസിപ്പുകളെല്ലാം ഗോസിപ്പുകളോടെ അവസാനിച്ചു എന്നാണ് കേള്‍ക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സമാന്ത തന്റെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി

ഭാവി വരന് വേണ്ട ഗുണങ്ങള്‍; സമാന്ത പറയുന്നു

ഞാനൊരു വലിയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഞാന്‍ ചെന്നുകയറുന്ന കുടുംബവും അങ്ങനെ ഉള്ളതായിരിക്കണം എന്ന നിര്‍ബദ്ധമുണ്ട്.

ഭാവി വരന് വേണ്ട ഗുണങ്ങള്‍; സമാന്ത പറയുന്നു

ഞാന്‍ കഠിനമായി പ്രയത്‌നിയ്ക്കുകയും അഭിനയിക്കുകയും ചെയ്യും. എന്നാല്‍ പ്രണയവും വിവാഹവുമെല്ലാം ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ആളാണ്.

ഭാവി വരന് വേണ്ട ഗുണങ്ങള്‍; സമാന്ത പറയുന്നു

ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം പൂക്കും എന്ന സിദ്ധാന്തത്തില്‍ വിശ്വാസമില്ല. ആദ്യ കാഴ്ചയില്‍ ഒരു വ്യക്തി എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ കഴിയുക മാത്രമേയുള്ളൂ.

ഭാവി വരന് വേണ്ട ഗുണങ്ങള്‍; സമാന്ത പറയുന്നു

വലിയ സുന്ദരനായിരിക്കണം എന്ന യാതൊരു നിര്‍ബദ്ധവും ഇല്ല. സ്ഥിരതയുള്ള, ശാന്തനായി ഒരാളായിരിക്കണം. അതിനൊക്കെ അപ്പുറം നല്ല തമാശക്കാരനും ആയിരിക്കണം. എല്ലായിപ്പോഴും സീരിയസായി ഇരിക്കാന്‍ പാടില്ല.

ഭാവി വരന് വേണ്ട ഗുണങ്ങള്‍; സമാന്ത പറയുന്നു

എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ആളായിരിക്കണം എന്നില്ല. പക്ഷെ ഏതെങ്കിലും വിഷയത്തില്‍ ഞാന്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ശാന്തതയോടെ എനിക്കൊപ്പം നില്‍ക്കാന്‍ കഴിയണം.

English summary
I don't believe in love at first sight says Samantha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam